ഷിക്കാഗോ മലയാളി അസോസിയേഷൻ ഹോം ഫോർ ഹോംലസ് തുക കൈമാറി


OCTOBER 3, 2019, 8:03 PM IST

    2019 ൽ  കേരളത്തിലെ പ്രളയക്കെടുതി ഉണ്ടായപ്പോൾ ഷിക്കാഗോ മലയാളീ അസോസിയേഷൻ ഭാരവാഹികൾ ഒന്നടങ്കം പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടന്റെ നേതൃത്വത്തിൽ  ഹോം ഫോർ ഹോംലസ് എന്ന പ്രോജക്ടിലൂടെ സമാഹരിച്ച ഇരുപതിനായിരം ഡോളർ ഡോ. എം.എസ്. സുനിലിന് കൈമാറി. 2018 ൽ കേരളത്തിൽ ജലപ്രളയം ഉണ്ടായപ്പോൾ  പതിനയ്യായിരം ഡോളർ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശം മുൻ പ്രസിഡന്റ് രഞ്ജൻ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഏൽപ്പിക്കുകയുണ്ടായി.        അസോസിയേഷന്റെ വിവിധ പരിപാടികളിലൂടെ സമാഹരിച്ച തുക കൃത്യമായി അർഹിക്കുന്ന ആളുകളിൽ എത്തിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ഏറ്റവും കുറഞ്ഞ ചെലവിൽ 150 ൽ പരം വീടുകൾ നിർമ്മിച്ചു നൽകിയ  ഡോ. എം.എസ്. സുനിലിമായി  അസോസിയേഷൻ ഭാരവാഹികൾക്ക് ബന്ധപ്പെടുന്നതിന് സാധിച്ചു. അപ്രകാരം ഡോ. എം.എസ്. സുനിലിനെ അസോസിയേഷൻ ഷിക്കാഗോയിലേക്ക് ക്ഷണിക്കുകയും ക്ഷണം സ്വീകരിച്ച് ഷിക്കാഗോയിലെത്തിയെ ഡോ. എം.എസ്. സുനിലിനെ നാലു വീടു നിർമ്മിച്ചു നൽകുന്നതിനാവശ്യമായ ഇരുപതിനായിരം ഡോളർ ഏൽപ്പിക്കുകയുണ്ടായി. ഇരുപതിനായിരം ഡോളർ അസോസിയേഷന്റെ അഭ്യുദയകാംക്ഷികളായ അംഗങ്ങളിൽ നിന്നും സ്വരൂപിച്ചുണ്ടാക്കിയതാണ്. ഹോം ഫോർ ഹോംലസ് എന്ന പ്രോജക്ടിലേക്ക് സംഭാവന നൽകിയ എല്ലാവരെയും അസോസിയേഷനു വേണ്ടി എക്സിക്യൂട്ടീവ് കമ്മിറ്റീയഗംങ്ങളായ  പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ ജിതേഷ് ചുങ്കത്ത്, വൈസ് പ്രസിഡന്റ് ബാബു മാത്യു, ജോ. സെക്രട്ടറി സാബു കട്ടപ്പുറം, ജോ. ട്രഷറർ ഷാബു മാത്യു,  എന്നിവർ നന്ദി രേഖപ്പെടുത്തി.ജോഷി വള്ളിക്കളം.

Other News