ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ സപ്താഹ യജ്ഞം


JULY 11, 2019, 5:27 AM IST

ഹൂസ്റ്റൺ:ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രഗൽഭ വാഗ്‌മിയും ഭഗവത തിലകവുമായ യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരി നേതൃത്വം നൽകുന്ന ഭാഗവത സപ്താഹ യജ്ഞം 2019 ആഗസ്റ്റ് 24 ശനിയാഴ്ച മുതൽ ആരംഭിക്കുന്നു. ഭഗവാന് ഭഗവാനെ മാത്രമേ അറിയൂ ആയതിനാൽ ഭഗവാൻ നമ്മുടെ ഉള്ളിൽ, ഹൃദയത്തിൽ ഉണ്ടായിരിക്കണം. അറിവിന്റെ നിറവിൽ, സംസ്‌കാരത്തിന്റെ നിറഭേദങ്ങൾ അനുഭവിച്ചു ജീവിതം സമ്പന്നമാക്കുവാൻ ഭാഗവത സപ്താഹയജ്ഞം ഭക്തി നിർഭരമായ ഒരു യജ്ഞമാണ്.ഭക്തൻ ഒന്നിനേയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയവുള്ളവനും സുഖ ദു:ഖങ്ങളിൽ ഭാവഭേദമില്ലാത്തവനും എന്തും സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുകയും എപ്പോഴും മനസ്സ് സന്തുഷ്ടമായിരിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും ദൃഢമായ നിശ്ചയമുള്ളവനും ആയിരിക്കണം.  അതിനായി ഈശ്വരൻ നമ്മുടെ ഉള്ളിൽ ഉണ്ടായിരിക്കണം. ആയതിനാൽ  ഈ അസുലഭ സന്ദർഭം അർത്ഥപൂർണമാക്കുവാൻ ശാന്തിയും സമാധാനവും ഐശ്വരൈവും എല്ലാ കുടുംബങ്ങളിലും നിറഞ്ഞു പ്രഭ പരത്തുവാനും ഹൂസ്റ്റണിലെ വിശ്വാസികളായ എല്ലാ സഹോദരീ സഹോദരന്മാരടേയും നിസ്സീമമായ സഹായ സഹകരണങ്ങളും നിറസാന്നിദ്ധ്യവും സ്‌നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു.2019 ആഗസ്റ്റ് 24 ന് നടക്കുന്ന പ്രത്യേക ജന്മാഷ്ടമി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന ശോഭായാത്ര, താലപ്പൊലി, ചെണ്ടമേളം, അന്നദാനം, ഭഗവതം കിളിപ്പാട്ട് പാരായണം, പ്രത്യേക കൃഷ്ണാവതാര പൂജ, എന്നിവ സ്‌പോൺസർ ചെയ്യുവാനും ഈ ജന്മാഷ്ടമി  സപ്താഹ യജ്ഞത്തിലേക്ക് ഉദാരമായി സംഭാവനകൾ നൽകി ഈ സംരംഭം വൻ വിജയമാക്കുവാനും സ്‌നേഹപൂർവം അഭ്യർത്ഥിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ശശിധരൻ നായർ (പ്രസിഡന്റ്) 281-313-1145, അജിത് നായർ (വൈ. പ്രസിഡന്റ്) 832-731-1710) സുരേഷ് പിള്ള (സെക്രട്ടറി) 713-569-7920, മീരാ ഡയസ് (ജോ.സെക്രട്ടറി 832-6828-243) രമാ ശങ്കർ (ട്രഷറാർ) 404-680-9787, എ. ജയചന്ദ്രൻ (ജോ. ട്രഷറാർ) 713-702-8513.ശങ്കരൻകുട്ടി