ഇന്ത്യന്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ ഇല്ലിനോയ്‌സ് സെനറ്റര്‍മാരുമായി ചര്‍ച്ച നടത്തി


AUGUST 1, 2022, 9:20 PM IST

ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷന്റെ അംബ്രല്ല ഓര്‍ഗനൈസേഷനായ എ എ ഇ ഐ ഒ ഇല്ലിനോയ്‌സിലെ സെനറ്റര്‍മാര്‍, സ്‌റ്റേറ്റ് റപ്രസന്ററ്റീവ് കുക്ക് കൗണ്ടി കമ്മീഷണര്‍മാര്‍ എന്നിവരുമായി ഇല്ലിനോയ്‌സിലെ എന്‍ജിനിയറിംഗ് സമൂഹം, എന്‍ജിനിയറിംഗ് സ്റ്റുഡന്റ്‌സ്, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ എന്നിവ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഇല്ലിനോയ്‌സ് സെനറ്റ് പ്രസിഡന്റ് സെനറ്റര്‍ ഡോണ്‍ ഹാര്‍മണ്‍, സെനറ്റ് ഡപ്യൂട്ടി മജോരിറ്റി ലീഡര്‍ സെനറ്റര്‍ ലോറ മര്‍ഫി ഗവണ്‍മെന്റ് എത്തിക്‌സ് അധ്യക്ഷ സെനറ്റര്‍ ആന്‍ ഗലപ്പസി, തൊഴില്‍ ആന്റ് വാണിജ്യം കമ്മിറ്റിമാന്‍, സ്റ്റേറ്റ് റപ്രസന്ററ്റീവ് മാര്‍കക് വാക്കര്‍, കുക്ക് കൗണ്ടി ബോര്‍ഡ് കമ്മീഷണര്‍ കേവിന്‍ മോറിസണ്‍, എന്‍ജിനിയേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, സമ്മിറ്റ് ആന്റ് ഗാല ചെയര്‍മാന്മാരായ ഡോ. ദീപക് കാന്ത് വ്യാസ്, ഡോ. പ്രമോദ് വേറ, ബോര്‍ഡ് ഓഫ് ഡയറക്ടര്‍ രാജിന്ദര്‍ ബിര്‍ സിംഗ് മാഗോ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം കൊടുത്തു.

ഈ വിഷയങ്ങളും മറ്റു ഇല്ലിനോയ്‌സിലുള്ള ജനങ്ങള്‍ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നങ്ങളെ കുറിച്ച് ഒരു പാനല്‍ ചര്‍ച്ച സെപ്തംബര്‍ 17ന് ഓക്ക്ബ്രുക്ക് മാരിയറ്റില്‍ വച്ച് നടക്കുന്ന അസോസിയേഷന്റെ യു എസ്- ഇന്ത്യ ഗ്ലോബല്‍ സമ്മിറ്റില്‍ വെച്ച് നടത്തുന്നതാണ്. ഇല്ലിനോയ്‌സ് സെനറ്റ് പ്രസിഡന്റ് സെനറ്റര്‍ സോണ്‍ ഹര്‍മണും ഇല്ലിനോയ്‌സ് സെനറ്റ് ഡപ്യൂട്ടി മജോരിറ്റി ലീഡര്‍ ലോറ മര്‍ഫിയും ഇതിന് നേതൃത്വം നല്കും. മറ്റു ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്, ഇന്ത്യന്‍ ബിസിനസ് ഇല്ലിനോയ്‌സിലുള്ള പങ്കാളിത്തം, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ നേരിടുന്ന പ്രശ്‌നങ്ങല്‍, എന്‍ജിനിയറിംഗ് സ്റ്റുഡന്റ്‌സ് കൂടുതല്‍ ഇന്റേര്‍ണ്‍ഷിപ്പും സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍, എങ്ങനെ കൂടുതല്‍ ഇന്ത്യന്‍ ഉടമസ്ഥതയില്‍ ഉള്ള കമ്പനികളെ ഇല്ലിനോയ്‌സിലേക്ക് ആകര്‍ഷിക്കാം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് കൂടുതല്‍ നികുതി ആനുകൂല്യങ്ങള്‍ എന്നിവയാണ്. ഇതിന്റെ ഫോളോഅപ്പ് മീറ്റില്‍ സ്പ്രിംഗ്ഫീല്‍ഡില്‍ ഗവര്‍ണറും മറ്റു സെനറ്റര്‍മാരുമായി നടത്തപ്പെടുന്നതാണ്. കുക്ക് കൗണ്ടിയും എന്‍ജിനിയേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് ജോബ് ഫെയര്‍ ഡിസംബറില്‍ നടത്താന്‍ പദ്ധതിയുള്ളതായി കമ്മീഷണര്‍ കേവിന്‍ മോറിസണും അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസും അറിയിക്കുകയുണ്ടായി. സെപ്തംബര്‍ 17നുള്ള സമ്മേളനത്തിന് എല്ലാ ഇന്ത്യക്കാരേയും ക്ഷണിക്കുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.