ഇന്ത്യന്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി ഏപ്രിലില്‍


NOVEMBER 22, 2021, 11:36 AM IST

ഷിക്കാഗോ: അമേരിക്കയിലെ വിവിധ എന്‍ജിനിയറിംഗ് സംഘടനകളുടെ സംയുക്ത രൂപമായ അമേരിക്കന്‍ അസോസിയേഷന്‍  ഒഫ് എന്‍ജിനിയേഴ്‌സ് ഒഫ് ഇന്ത്യന്‍ ഒറിജിന്‍ 2022 ഏപ്രിലില്‍ ഷിക്കാഗോയില്‍ ടെക്‌നിക്കല്‍ കോണ്‍ഫറന്‍സും പുതുതായി തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളുടെ സമ്മിറ്റും നടത്തും.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത്കുമാറുമായി ചേര്‍ന്ന് പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കിയെന്ന് സംഘടനയുടെ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു.

ബിസിനസ് തുടങ്ങുന്നവര്‍ക്ക് ഉപദേശങ്ങള്‍, പരിശീലനം, മൂലധനം ലഭ്യമാക്കുന്നതിനുള്ള വഴികള്‍, കസ്റ്റമര്‍ സേവനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. 

ബിസിനസ് നെറ്റ് വര്‍ക്കിംഗ്, ഇന്ത്യയിലുള്ള എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്, അമേരിക്കയിലുള്ള എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ ഇന്റേണ്‍ഷിപ് തുടങ്ങിയവയും പദ്ധതിയിലുണ്ട്.മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല, പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി പ്രസിഡന്റ്, ഗവര്‍ണര്‍, യുഎസ് സെനറ്റര്‍, കോണ്‍ഗ്രസ് അംഗങ്ങള്‍, ഫോര്‍ച്യൂണ്‍ 100 കമ്പനികളുടെ സിഇഒമാര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു സംസാരിക്കുമെന്ന് പ്രസിഡന്റ് ഇലക്ട് ഡോ. അജിത് പന്ത് , വൈസ് പ്രസിഡന്റ് നിതിന്‍ മഹേശ്വരി, ട്രഷറര്‍ അഭിഷേക് ജയിന്‍ , ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ഡോ. ദീപക് വ്യാസ് എന്നിവര്‍ പറഞ്ഞു.

മെമ്പര്‍ഷിപ് ചെയര്‍മാന്‍ നാഗ് ജയ്‌സ്വാളിന്റെ നേതൃത്വത്തില്‍ അമേരിക്കയലുള്ള എന്‍ജിനിയര്‍ ബിരുദധാരികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മെംബര്‍ഷിപ് ഡ്രൈവ് നടത്തും. ചേരാന്‍ താല്പര്യമുള്ളവര്‍ WWW.AAEIOUSA.ORG സന്ദര്‍ശിക്കുക.

മാര്‍ച്ച് 10ന് ബോര്‍ഡ് ഒഫ് ഡയറക്ടര്‍ വിനോസ് ചനമലുവിന്റെ നേതൃത്വത്തില്‍ നേപ്പര്‍ വില്ലയിലുള്ള ഇന്ത്യ മാളില്‍ തൊഴില്‍ മേള സംഘടിപ്പിക്കും.

Other News