മുപ്പത്തിയാറു വർഷം ജയിൽശിക്ഷ അനുഭവിച്ച മൂന്നുപേരെ നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയച്ചു


NOVEMBER 30, 2019, 9:42 AM IST

    ബാൾട്ടിമോർ:  1983 താങ്ക്‌സ് ഗിവിംഗ് ഡേയിൽ അറസ്റ്റ് ചെയ്തു ജയിലിലടച്ച മൂന്നുപേരെ 36 വർഷത്തെ ജയിൽവാസത്തിനു ശേഷം നിരപരാധികളെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയക്കുന്നതിന് ബാൾട്ടിമോർ സർക്യൂട്ട് കോർട്ട് ജഡ്ജി ചാൾസ് പീറ്റേഴ്‌സ് ഉത്തരവിട്ടു.    പതിനാലു വയസ്സുള്ള ഡിവിറ്റ് ഡക്കറ്റു എന്ന വിദ്യാർത്ഥിയെ ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി ജാക്കറ്റ് തട്ടിയെടുക്കുവാൻ കഴുത്തിൽ വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് അന്ന് പതിനാലു വയസ്സുള്ള ചെസ്റ്റ്തട്ടം, വാറ്റഅകിൻസും, പതിനേഴ് വയസ്സുള്ള സ്റ്റുവർട്ടും എന്നീ മൂന്നുപേരെ കൊലപാതകം ചുമത്തി അറസ്റ്റ് ചെയ്തത്.    ബാൾട്ടിമോർ സിറ്റി സ്‌കൂളിലെ മിഡിൽ സ്‌കൂൾ വിദ്യാർത്ഥികളായിരുന്നു ഇവർ. ബാസ്‌ക്കറ്റ്‌ബോളിൽ ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി അക്കാലത്തു വളരെ പ്രസിദ്ധമായിരുന്നു. ഇതാണ് ഈ ജാക്കറ്റ് തട്ടിയെടുക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്നായിരുന്നു പൊലീസ് കേസ്.    സംശയത്തിന്റെ പേരിൽ പൊലീസ് മൂവരെയും പിടികൂടിയെങ്കിലും സാക്ഷിമൊഴികൾ പോലും പൊലീസ് പരിഗണിച്ചില്ല. ഈ കേസ്സിൽ യഥാർത്ഥ പ്രതി മൈക്കിൾ വില്ലിംസ് ആയിരുന്നു എന്ന് പിന്നീട് കണ്ടെത്തിയിരുന്നു. 2002 ൽ ഒരു വെടിവെപ്പിൽ വില്ലിംസ് കൊല്ലപ്പെട്ടു.    കൗമരക്കാരായ മൂന്നുപേരെയും മുതിർന്നവരായി പരിഗണിച്ചാണ് കേസ്സെടുത്തത്. നിരപരാധിത്വം തെളിയിക്കാൻ 36 വർഷങ്ങൾ വേണ്ടിവന്നു.    ജയിൽ വിമോചിതരായതിൽ ഇവർ സന്തുഷ്ടരാണെങ്കിലും ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടിവന്നതിൽ നിരാശരാണെന്നും ഇവർക്ക് നഷ്ടപരിഹാരം നൽകാൻ ഗവൺമെന്റ് ബാധ്യസ്ഥരാണ്.  വേറൊരു കേസിൽ കഴിഞ്ഞമാസം 120 വർഷത്തേക്ക് ജയിലിലടച്ച് നിരപരാധിയാണെന്ന് കണ്ടെത്തിയ   അഞ്ചുപേർക്ക് 9 മില്യൺ ഡോളറാണ് ഗവൺമെന്റ് നൽകേണ്ടിവന്നത്.

Other News