കെ എ .സി ബാസ്കട്ബോൾ ടുർണമെന്റ് ജേതാക്കൾ നോ മേഴ്‌സി


JULY 15, 2019, 8:28 PM IST

വുഡ്റിഡ്ജ്: കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ജൂലൈ പതിമൂന്നിന് വുഡ്റിഡ്ജ് എ ആർ സി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ ബാസ്കട്ബോൾ ട്യുൺസ്മെൻറ് വൻവിജയം.  ഉച്ചക്ക് ഒരു മണിക്ക് തുടങ്ങി രാത്രി പതിനൊന്നിന്   അവസാനിച്ച  ഈ ടൂർണമെന്റിൽ പതിനാറു കോളേജ് ടീമുകളും ആറ് ഹൈ സ്കൂൾ ടീമുകളുമാണ് പങ്കെടുത്തത്. കോളേജ് തലത്തിൽ ഒന്നാം സ്ഥാനം നേടിയ നോ മേഴ്സി  ടീമിന് അഞ്ഞൂറ് ഡോളറും പ്രവീൺ വർഗീസ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും,


ഹൈസ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ  ടീമിന് ടോണി ആൻഡ് എൽസി ദേവസി ഫാമിലി ഫൗണ്ടേഷൻ നൽകിയ  മുന്നൂറു ഡോളറിന്റെ സമ്മാനവും നല്കി.  രണ്ടാം സ്ഥാനക്കാർക്ക് കോളേജ് വിഭാഗത്തിൽ ഇരുനൂറ്റിയൻപത് ഡോളറും ഹൈസ്കൂൾ വിഭാഗത്തിൽ ഇരുനൂറു ഡോളറുo  പാരിതോഷികമായി നൽകി എന്ന്, ട്യുര്ണമെന്റിനു നേതൃത്വം നൽകുന്ന ഫിലിപ്പ് നങ്ചവീട്ടിലും ജിറ്റോ കുര്യനും  അറിയിച്ചു, പങ്കെടുത്ത എല്ലാ ടീമുകൾക്കും സ്പോൺസേർസ് ആയ Sheljo Abraham, Varughese Family, Attorney Steve Crifase,Spice Mart- Cusine of India,Tony & Elsy Devasy Family,.Ashok Lakshmanan PMSI, SAI Air Comfort, Dr Kirti  Foot Vyndham-Addison by Howard JohnsonThe India Garden എന്നിവർക്ക് കെ എ .സി. അധികൃതർ നന്ദി  അറിയിച്ചു. Other News