കലയോടൊപ്പം പൊന്നോണം സെപ്തംബർ 21 ന്


SEPTEMBER 15, 2019, 8:09 PM IST

ഫിലാഡെൽഫിയ: അമേരിക്കൻ മലയാളികളുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിന് സമഗ്രസംഭാവനകൾ നൽകിയ കലാ മലയാളി അസോസിയേഷൻ ഓഫ് ഡലവേർവാലിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 21 ശനിയാഴ്ച ഓണാഘോഷ പരിപാടികൾ അരങ്ങേറുന്നു. ഫിലാഡെൽഫിയായിലെ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ (1009 Unruh Ave, Philadelphia, PA 19111) ഉച്ചയ്ക്ക് 11.30 ന് ഓണസദ്യയോടെ ഓണാഘോഷങ്ങൾ ആരംഭിക്കും. പെൻസിൽവാനിയ, ന്യൂജേഴ്സി, ഡലവേർ സംസ്ഥാനങ്ങളിലെ മലയാളികൾ തുടർച്ചയായ 42-ാമത് തവണയാണ് കലയുടെ ആഭിമുഖ്യത്തൽ ഓണാഘോഷത്തിനായി ഒരുമിക്കുന്നത്. ഓട്ടംതുള്ളൽ, താലപ്പൊലി, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, തിരുവാതിര, പ്രൊഫഷണൽ നിലവാരമുള്ള വിവിധ സംഗീതനൃത്തപരിപാടികൾ, അത്യാകർഷകമായ കോമഡിഷോ തുടങ്ങി സമഗ്രമായ ഒരു എന്റർടൈൻമെന്റ് പാക്കേജ് ആണ് അണിയറയിൽ ഇക്കുറി തയ്യാറാക്കിയിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലെ പ്രമുഖരും സാമൂഹിക സാംസ്കാരിക നായകരും വിവിധ സംഘടനാ നേതാക്കളും അണിനിരക്കുന്ന കലയുടെ ഓണത്തിനായി ഏറെ പ്രതീക്ഷകളോടെയാണ് ഫിലാഡെൽഫിയ നിവാസികൾ കാത്തിരിക്കുന്നത്.

ജോജോ കോട്ടൂർ

Other News