മക്കൾ നീതി മയ്യം കമൽ ഹാസനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു


OCTOBER 17, 2020, 2:14 AM IST

ചെന്നൈ:  കമൽ ഹാസനെ മക്കൾ നീതി മയ്യം പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു. ചെന്നൈയിൽ ചേർന്ന ഉന്നതാധികാര യോഗത്തിലാണ് തീരുമാനം. ഫെബ്രുവരിയിൽ കന്യാകുമാരി മണ്ഡലത്തിൽ നടക്കുന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിലും മക്കൾ നീതി മയ്യം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തീരുമാനമായി. കോൺഗ്രസ് എംപി എച്ച്. വസന്തകുമാർ അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. 

എം. എൻ. എം. 2021 ഇലെ നിയമസഭ തിരഞ്ഞെടുപ്പിൽ തനിയെ മത്സരിക്കണോ സഖ്യത്തിൽ ഏർപ്പെടുമോ എന്നത് സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും പാർട്ടി യോഗം കമൽ ഹാസന് നൽകി. 

മധുരയിൽ 2018 ഫെബ്രുവരി 21 ഇന് നടന്ന പൊതുയോഗത്തിലാണ് പാർട്ടി പ്രഖ്യാപിച്ചത്. സ്ഥാപക നേതാവും പാർട്ടി അധ്യക്ഷനും കമൽ ഹാസൻ തന്നെയാണ്. 2019 ഇലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 38 സീറ്റുകളിൽ പാർട്ടി സ്വന്തം നിലയിൽ മത്സരിച്ചിരുന്നു. സീറ്റ് ഒന്നും നേടാനായില്ല, മൊത്തത്തിൽ 3.77 ശതമാനം വോട്ട് നേടിയിരുന്നു. 

Other News