ഇല്ലിനോയിസില്‍ മരിജുവാന ഉപയോഗം പൂര്‍ണമായും നിയമവിധേയമാക്കി


JUNE 26, 2019, 11:33 AM IST

ഇല്ലിനോയിസില്‍  ഡെമോക്രാറ്റിക് സര്‍ക്കാര്‍  മരിജുവാന നിയമവിധേയമാക്കി. ഇത് സംബന്ധിച്ച ബില്ലില്‍ ഗവര്‍ണര്‍ ജെ.ബി പ്രിറ്റ്‌സ്‌കെര്‍ ഒപ്പുവെച്ചു. മരിജുവാന വിഷയത്തില്‍ ഗവര്‍ണര്‍ നടത്തിയ കാമ്പയിനുശേഷമാണ് ഇഇല്ലിനോയിസ് ജനറല്‍ അസംബ്ലി ഈ മയക്കുമരുന്ന് ഉത്പാദിപ്പിക്കുവാനും ഉപയോഗിക്കുവാനുമുള്ള നിയമത്തിന് മെയ് 31 ന് രൂപം നല്‍കിയത്. പ്രായപൂര്‍ത്തിയായവര്‍ക്ക് കഞ്ചാവ് ഉപയോഗിക്കുവാനുള്ള നിയമ നിര്‍മ്മാണം പൂര്‍ത്തീകരിച്ച അമേരിക്കയിലെ ആദ്യ സംസ്ഥാനം എന്ന നിലയില്‍ ഇല്ലിനോയിസ് ജനാധിപത്യത്തിന്റെ അന്തസത്തയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള കടമയും നിര്‍വഹിച്ചുവെന്ന് നിയമത്തില്‍ ഒപ്പുവെച്ചുകൊണ്ട് ഗവര്‍ണര്‍ പ്രിറ്റ്‌സ്‌കര്‍ പറഞ്ഞു.  മരിജുവാന നിയമവിധേയമാക്കുന്ന പതിനൊന്നാമത്തെ അമേരിക്കന്‍ സ്റ്റേറ്റാണ് ഇല്ലിനോയിസ്.

Other News