മാസ്‌ക് വോളിബോള്‍ 25ന് ബ്രാംപ്ടണില്‍; രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു


JANUARY 10, 2020, 3:28 PM IST

ബ്രാംപ്ടണ്‍: ജിടിഎയിലെ ഏറ്റവും ശ്രദ്ധേയമായ വോളിബോള്‍ പോരാട്ടത്തിന് കഴിഞ്ഞ സീസണില്‍ കളമൊരുക്കിയ മലയാളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് (മാസ്‌ക്) വീണ്ടും വോളിബോള്‍ ആരവത്തിന് കോര്‍ട്ടൊരുക്കുന്നു. 

ജനുവരി 25 ശനിയാഴ്ച ബ്രാംപ്ടണിലെ സെന്റ് തോമസ് അക്വിനാസ് സെക്കന്‍ഡറി സ്‌കൂളിലാണ് ഇത്തവണത്തെ ടൂര്‍ണമെന്റ്. 1501 ഡോളറും ട്രോഫിയും വിജയികള്‍ക്ക് സമ്മാനിക്കുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 751, 251 എന്നിങ്ങനെയാണ് പ്രൈസ്മണി.

ഓട്ടവ മുതല്‍ നയാഗ്ര മേഖലയില്‍നിന്നുള്ള ടീമുകള്‍ കഴിഞ്ഞതവണ പങ്കെടുത്തിരുന്നു. ഇക്കുറി പന്ത്രണ്ട് മുതല്‍ പതിനാല് ടീമുകള്‍ക്കുവരെയാണ് പ്രവേശനം നല്‍കുക. 

ഇരുന്നൂറ് ഡോളറാണ് റജിസ്‌ട്രേഷന്‍ ഫീസ്. മികച്ച ടീമുകള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് സംഘാടകര്‍ വ്യക്തമാക്കി. റിയല്‍റ്റര്‍ ജയിംസ് വര്‍ഗീസാണ് മെഗാ സ്‌പോണ്‍സര്‍.

രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറു വരെയാണ് മല്‍സരങ്ങള്‍. റജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും പ്രസിഡന്റ് നിഷാദ് എല്‍ദോസ് (416.294.3903), സെക്രട്ടറി ജയിംസ് വര്‍ഗീസ് (647-546-6221), ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ എല്‍ദോസ് കെ. ജോസ് (647-894-8806),  ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ കെ. പി. സുധാകരന്‍ (647.946.2861) എന്നിവരുമായി ബന്ധപ്പെടണം. ഇമെയിലും ചെയ്യാം: [email protected]