ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ പുതുതലമുറകള്‍ക്ക് മലയാള ഭാഷയുടെയും മലയാള സാഹിത്യത്തിന്റെയും വാതായനങ്ങള്‍ തുറന്നിടുവാന്‍ അമേരിക്കന്‍ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ടവര്‍ ഒന്നിക്കുന്നു, നേതൃസ്ഥാനത്തേക്ക് ജെ മാത്യൂസ്, സെക്രട്ടറി അമ്മു സക്കറിയ, വൈസ് ചെയര്‍മാന്‍: ഡോ. ജെയിംസ് കുറിച്ചി, നാഷണല്‍ കൗണ്‍സില്‍ കോഓര്‍ഡിനേറ്റര്‍: ഉണ്ണി തൊയക്കാട്ട് അംഗങ്ങള്‍: എബ്രഹാം പുതുശ്ശേരി, ഷീജ അജിത്ത്, സെബാസ്റ്റ്യന്‍ വയലിങ്കല്‍
ജെ മാത്യൂസ്
കോട്ടയം ജില്ലയില്‍ വയലാ ആണ് ജന്മമസ്ഥലം. വയലാ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി സ്‌കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസം. പാലാ സെയിന്റ് തോമസ് കോളജില്‍ നിന്നും ബി. എസ് സി, മാന്നാനം സെയിന്റ് ജോസേഫില്‍ നിന്നും ബി എഡ് കോട്ടയം പരിപ്പ് ഹൈസ്‌കൂളില്‍ പത്തു വര്‍ഷം അധ്യാപനം. 1974ല്‍ അമേരിക്കയിലേക്ക് കുടിയേറ്റം. ന്യൂ യോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ്. ന്യൂ യോര്‍ക്ക് സിറ്റി പബ്ലിക് സ്‌കൂളില്‍ ഇരുപത്തേഴ് വര്‍ഷം അധ്യാപനം. ഏഴു വര്‍ഷം അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍. ഇപ്പോള്‍ ഗുരുകുലം മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍. ജനനി സാംസ്‌കാരിക മാസികയുടെ മുഖ്യ പത്രാധിപര്‍. ദര്‍പ്പണം- ലേഖന സമസമാഹാരത്തിന്റെ രചയിതാവ്. ഭാര്യ- ട്രീസ. മക്കള്‍: ഗാഞ്ചസ്, ജസ്റ്റിന്‍.
അമ്മു സഖറിയ
കേരളത്തില്‍ കൂത്താട്ടുകുളം എന്ന സ്ഥലത്താണ് വീട്. ദുബായ്, ഹൈദരബാദ് എന്നീ സ്ഥലങ്ങളില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയി 18 വര്‍ഷത്തോളം
ജോലി ചെയ്തിരുന്നു. കിരണ്‍, കാജല്‍ എന്ന രണ്ടു മക്കളുണ്ട്. രണ്ടു പേരും ഐ ടി പ്രൊഫെഷണല്‍സ്, പത്തു വര്‍ഷമായി ഇളയ മകനോടൊത്ത് അറ്റ്‌ലാന്റായില്‍ താമസിക്കുന്നു. മൂത്തമകന്‍ യു കെയിലാണ്. കവിതകള്‍, കഥകള്‍, എന്നിവ എഴുതുന്നതിലാണ് താത്പര്യം. 'അമ്മ മനസ്സ്' എന്നൊരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്ത പുസ്തക പ്രസിദ്ധീകരണത്തിന്റെ തയ്യാറെടുപ്പിലാണ്, ഇപ്പോള്‍. അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്റെ എക്‌സിക്യൂട്ടീവ് അംഗമായും വിമണ്‍സ് ഫോറം കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു.
ഡോ ജെയിംസ് കുറിച്ചി
ഡോ. ജെയിംസ് കുറിച്ചി 1987 മുതല്‍ ഫിലാഡല്‍ഫിയയിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ മലയാള ഭാഷാ അധ്യാപകനാണ്. പ്രശസ്ത ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് പുരാതന ഇന്ത്യന്‍ ചരിത്രത്തിലും തത്ത്വചിന്തയിലും പി എച്ച് ഡിയും ചരിത്രം, തത്ത്വചിന്ത, കൗണ്‍സിലിംഗ് എന്നിവയില്‍ മൂന്ന് ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. വിദ്യാഭ്യാസം. പെന്‍സില്‍വാനിയയില്‍ വിദ്യാഭ്യാസ സ്‌പെഷ്യലിസ്റ്റ് ലൈസന്‍സ് നേടിയിട്ടുണ്ട്. അദ്ദേഹം ഒരു എഴുത്തുകാരനും പ്രസാധകനും കമ്മ്യൂണിറ്റി സംഘാടകനുമാണ്. ഫോമാ രൂപീകരിക്കുന്നതിനുള്ള ബൈലോ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം
ഉണ്ണി തൊയക്കാട്ട്
ഉണ്ണി തൊയക്കാട്ട് നിലവില്‍ ന്യൂ ഇംഗ്ലണ്ട് റീജിയണില്‍ നിന്നുള്ള ഫോമാ നാഷണല്‍ കമ്മിറ്റി അംഗമാണ്. മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്റ്റിക്കട്ടിന്റെ സ്ഥാപക അംഗവും മുന്‍ പ്രസിഡന്റുമാണ് ഉണ്ണി. പള്ളക്കാട് സ്വദേശിയായ ഉണ്ണി ഭാര്യയ്ക്കും 2 പെണ്‍മക്കള്‍ക്കുമൊപ്പം കണക്റ്റിക്കട്ടിലെ ട്രംബുളില്‍ താമസിക്കുന്നു.
എബ്രഹാം പുതുശ്ശേരില്‍
എബ്രഹാം പുതുശ്ശേരില്‍. ന്യൂയോര്‍ക്കിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ആജീവനാന്ത അംഗം. പ്രസിഡന്റ്, സെക്രട്ടറി, ട്രഷര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ 15 വര്‍ഷമായി ജോസ് ജോസഫ് മെമ്മോറിയല്‍ മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിക്കുന്നു.
ഷീജ അജിത്ത്
എലിസബത്ത് (ഷീജ) അജിത്ത്. ജനിച്ചതും വളര്‍ന്നതും കേരളത്തിലെ തിരുവനന്തപുരത്താണ്. കഴിഞ്ഞ 19 വര്‍ഷമായി ഞാന്‍ നേപ്പിള്‍സില്‍ താമസിക്കുന്നു. കഴിഞ്ഞ 2 വര്‍ഷമായി ഞാന്‍ മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ലോറിഡയുടെ എക്‌സിക്യൂട്ടീവ് അംഗമാണ്. ഞാന്‍ ഫോമാ സണ്‍ഷൈന്‍ മേഖലയുടെ സാംസ്‌കാരിക കോര്‍ഡിനേറ്ററാണ്. എന്റെ ഹോബികളില്‍ പാട്ട്, നൃത്തം, യാത്ര എന്നിവ ഉള്‍പ്പെടുന്നു. പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ എനിക്ക് താല്‍പ്പര്യമുണ്ട്.
സെബാസ്റ്റ്യന്‍ വയലിങ്കല്‍
സെബാസ്റ്റ്യന്‍ വയലിങ്കല്‍. അദ്ദേഹത്തിന്റെ ആദ്യ പുസ്തകം 'ദിവസേനയുള്ള പ്രാര്‍ത്ഥനകളിലൂടെ മലയാളം പഠിക്കൂ' ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. എന്‍ജിനീയറാണ് സെബാസ്റ്റ്യന്‍ വയലിങ്കല്‍ കേരളത്തില്‍ നിന്ന്, ഇപ്പോള്‍ അമേരിക്കയിലെ ഫ്‌ലോറിഡയില്‍ താമസിക്കുന്നു.
ഫ്‌ലോറിഡയിലെ ആദ്യ സര്‍ട്ടിഫൈഡ് ജനറല്‍ കോണ്‍ട്രാക്ടറും ലൈസന്‍സ്ഡ് ഹോം ഇന്‍സ്‌പെക്ടറും കൂടാതെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറും പ്ലംബിംഗും ഉള്‍പ്പെടെ നിരവധി ലൈസന്‍സുകള്‍ ഫ്‌ലോറിഡയില്‍ ഉണ്ട്.
പത്രപ്രവര്‍ത്തകനും പത്രം ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പത്രത്തിന്റെ പ്രസാധകനുമാണ്.
വളരെ മികച്ച ഒരു കമ്മറ്റിയെയാണ് സാഹിത്യ, ഭാഷാ പഠനവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിന് വേണ്ടി തിരഞ്ഞെടുത്തതെന്ന് പ്രസിഡന്റ് ഡോക്ടര്‍ ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത: ജോസഫ് ഇടിക്കുള, (പി ആര്‍ ഓ, ഫോമാ)