പ്രവാസി വ്യവസായിയുടെ ആത്മഹത്യ:  അന്തൂര്‍ നഗരസഭ അദ്ധ്യക്ഷ പികെ ശ്യാമളയുടെ മൊഴിയെടുക്കും


JUNE 23, 2019, 6:03 PM IST

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അന്തൂര്‍ നഗരസഭ അദ്ധ്യക്ഷ പികെ ശ്യാമളയുടെ മൊഴിയെടുക്കും. ഇത് സംബന്ധിച്ച് അന്വേഷണ സംഘം  കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി. സംഭവത്തില്‍ ഐജി തല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.