കേന്ദ്ര സര്‍ക്കാരുമായി ഇടഞ്ഞു: റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു


JUNE 24, 2019, 10:29 AM IST

മുംബൈ: കേന്ദ്ര സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു.

നരേന്ദ്രമോഡി സര്‍ക്കാരിന്റെ സാമ്പത്തിക നിലപാടുകള്‍ക്ക് എതിരേ പരസ്യമായ നിലപാട് സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വിരാല്‍. കാലാവധി തീരാന്‍ ആറുമാസം ബാക്കിയുള്ളപ്പോഴാണ് വിരാലിന്റെ രാജി.

ആദ്യ നരേന്ദ്രമോഡി സര്‍ക്കാര്‍ വിരാല്‍ ആചാര്യക്ക് മുന്‍പ് നിയമിച്ച ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നേരത്തെ രാജിവച്ചിരുന്നു. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അധ്യാപക ജോലിയിലേക്ക് മടങ്ങിപ്പോകാനാണ് രാജിയെന്നാണ് വിശദീകരണം.