ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം


AUGUST 13, 2019, 11:24 AM IST

ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വടംവലി ഫണ്ട് റെയ്‌സിംഗ് കിക്ക് ഓഫും ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പുതിയ ബില്‍ഡിംഗിന്റെ ഉദ്ഘാടനം അമേരിക്കന്‍ ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ നിര്‍വ്വഹിച്ചു. ഇതിനോടനുബന്ധിച്ച് ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ചരിത്ര പ്രസിദ്ധമായ വടംവലി മത്സരത്തിന്റെ ഫണ്ട് റെയ്‌സിംഗ് ഉദ്ഘാടനം ഷിക്കാഗോയിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനും തികഞ്ഞ കായികപ്രേമിയുമായ ജോണ്‍ പുതുശ്ശേരി നിര്‍വഹിച്ചു.ക്ലബ്ബ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സോഷ്യല്‍ ക്ലബ്ബിന്റെ പ്രസിഡന്റ് പീറ്റര്‍ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ജിബി കൊല്ലപ്പള്ളി (വൈസ് പ്രസിഡന്റ്), റോണി തോമസ് (സെക്രട്ടറി),  സണ്ണി ഇടിയാലി (ട്രഷറര്‍), സജി തേക്കുംകാട്ടില്‍ (ജോയിന്റ് സെക്രട്ടറി), മാത്യു തട്ടാമറ്റം (പി.ആര്‍.ഒ), വടംവലി ചെയര്‍മാന്‍ റൊണാള്‍ഡ് പൂക്കുമ്പേല്‍ എന്നിവര്‍ ഈ പരിപാടികള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.  സെക്രട്ടറി റോണി തോമസ് നന്ദി പറഞ്ഞു.മാത്യു തട്ടാമറ്റം

Other News