മലങ്കര ഓർത്തഡോക്‌സ് ഫാമിലി യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി


JULY 16, 2019, 12:50 AM IST

ഷിക്കാഗോ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസിനും ഭദ്രാസനത്തിന്റെ പത്താമത് വാർഷികാഘോഷങ്ങളുടേയും ഒരുക്കങ്ങൾ പൂർത്തിയായിരിക്കന്നു. ഫാദർ ദാനിയൽ ജോർജിന്റെ (കോൺഫറൻസ് കൺവീൻ) അദ്ധ്യക്ഷതയിൽ എല്മസ്റ്റിൽ നടന്ന വിവിധ കമ്മിറ്റികളുടെ സംയുക്തയോഗം കോൺഫറൻസിലുള്ള ഇതുവരേയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. ഇടവക വികാരിയും കൺവീനറുമായ ഫാദർ രാജു ദാനിയൽ യോഗത്തിനു സ്വാഗതം നേർന്നു. സ്വീകരണ കമ്മിറ്റി കൺവീനർ ഫാദർ ഹാം ജോസഫ് ഷിക്കാഗോയിൽ  സ്ലൈഹിക  സന്ദർശനത്തിനും കോൺഫറൻസിനു നേതൃത്വം നൽകുവാനും  വരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലൂസ് കാതോലിക്കാ ബാവയുടെ സ്വീകരണത്തിനുള്ള ക്രമീകരണങ്ങൾ വിശദീകരിച്ചു. ജൂലൈ 16-ാം തീയതി ചൊവ്വാഴ്ച ഷിക്കാഗോ ഒഹയർ എയർപോർട്ടിൽ അമേരിക്കൻ എയർലൈൻസിൽ പ്ലോറിഡായിൽ നിന്നും വൈകുന്നേരം 5.30 ന് എത്തിച്ചേരുന്ന പരിശുദ്ധ ബാവയെ ഷിക്കാഗോ സിറ്റി പ്രതിനിധികളും എയർപോർട്ട് അതോറിറ്റി ഭാരവാഹികളും ചേർന്ന് സ്വീകരിക്കുന്നതാണ് എന്ന് കൺവീനർ ഡീക്കൺ ജോർജ് പൂവത്തൂർ യോഗത്തിൽ അറിയിച്ചു.തുടർന്ന് കോൺഫറൻസിന്റെ വിവിധ കമ്മിറ്റികളുടെ കോർഡിനേറ്റേർമാർ എല്ലാ ദിവസങ്ങിലുമുള്ള സജ്ജീകരണങ്ങളും നടപടിക്രമങ്ങളും വിശദീകരിക്കുകയുണ്ടായി.ജൂലൈ 17-ാം തീയതി ബുധനാഴ്ച പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസ് 20-ാം തീയതി വി. കുർബ്ബാനയോടു കൂടി സമാപിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 10-ാമത് വാർഷികാഘോഷങ്ങൾ ജൂലൈ 19 ന് വെള്ളിയാഴ്ച ചേരുന്ന സമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. മലങ്കര സഭയിലെ മെത്രാപ്പൊലീത്തായും,  സീറോ മലബാർ ബിഷപ്പുമായ മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് തുടങ്ങിയവർ സമ്മേളനത്തിൽ സംബന്ധിക്കുന്നതാണ്.

ജോർജ് വർഗീസ് വെങ്ങാഴിയിൽ

Other News