റ്റാമ്പയില്‍ നിര്യാതരായ ശോഭ മാത്യൂവിന്റെയും ഹാസിനിയുടെയും സംസ്‌ക്കാരം സെപ്റ്റം 5ന്


SEPTEMBER 3, 2021, 7:38 AM IST

റ്റാമ്പാ (ഫ്‌ലോറിഡ) - ഇക്കഴിഞ്ഞ ദിവസം ഫ്ലോറിഡയില്‍ റ്റാമ്പയില്‍ നിര്യാതരായ  മാവേലിക്കര കൊച്ചാലുംമൂട് ഒളശ്ശയില്‍ (ദീപ്തി) വീട്ടില്‍ പരേതനായ മാത്യു സൈമന്റെയും ഗ്രേസി മാത്യുവിന്റേയും (ഫ്‌ലോറിഡ) മകള്‍ ഇന്ദു ശോഭ മാത്യുവിന്റെയും (34 വയസ്സ്) ഇന്ദുവിന്റെ മകള്‍ ഹാസിനി സത്യന്റെയും (ഒരു ദിവസം) സംസ്‌ക്കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍  5 ന് ഞായറാഴ്ച  ടാമ്പയില്‍ നടത്തപ്പെടും. ഇന്ദുവിന്റെ പ്രസവത്തെ തുടര്‍ന്നായിരുന്നു അതിദാരുണമായ .അന്ത്യം. 

 പരേതയുടെ ഭര്‍ത്താവ് : തമിഴ്‌നാട് സ്വദേശി  സത്യന്‍ നടരാജന്‍ (റ്റാമ്പാ)        

സഹോദരിമാര്‍ : ബിന്ദു മേരി ജോ (റ്റാമ്പാ), സിന്ധു മറിയം മാത്യു (നോര്‍ത്ത് കരോലിന)

പൊതുദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷകളും സെപ്തംബര്‍ 5 നു ഞായറാഴ്ച ഉച്ചയ്ക്കു 12.30 ന് - ഫ്‌ലോറിഡ റ്റാമ്പാ സെന്റ് മാര്‍ക്ക് മാര്‍ത്തോമാ ദേവാലയത്തില്‍ (11029, Davis Rd, Tampa,FL,33637). ശുശ്രൂഷകള്‍ക്ക്  ശേഷം ബ്രാന്‍ടണ്‍ ഹില്‍സ്‌ബോറോ  ഗാര്‍ഡന്‍സ് സെമിത്തേരിയില്‍  (2323, W.Brandon Blvd, Brandon, FL 33511) മൃതദേഹങ്ങള്‍ സംസ്‌കരിക്കും.    

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://www.thoolika.us/live ല്‍ ഉണ്ടായിരിക്കുന്നതാണ്.

അന്നേദിവസം നടത്തപ്പെടുന്ന ഇടവകയുടെ വിശുദ്ധ കുര്‍ബാന ശുശ്രൂഷ രാവിലെ 9.30 നു ആരംഭിക്കുമെന്നു ഇടവക വികാരി റവ. സാം ലൂക്കോസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജിജോ ജേക്കബ് - 347 558 2357

കോശി ഉമ്മന്‍ - 727 226 2297

ജോ ജോണ്‍ (ജോമോന്‍) - 813 731 6558

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി  

Other News