തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്‍ ഓണം ആഘോഷിച്ചു


SEPTEMBER 9, 2019, 4:29 PM IST

ഹൂസ്റ്റന്‍: തൃശ്ശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ പ്രഥമ ഓണാഘോഷം ആഗസ്റ്റ് 31 ന് രാവിലെ ഹൂസ്റ്റനിലെ മിസൗറിസിറ്റിയിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ അരങ്ങേറി. പരമ്പരാഗത കേരളീയ ഓണക്കാല വസ്ത്രധാരികളായെത്തിയ ഹൂസ്റ്റനിലെ തൃശ്ശൂര്‍ നിവാസികള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷത്തിന്റെയും ആമോദത്തിന്റെയും തരംഗമാലകള്‍ സൃഷ്ടിച്ചു.  മാവേലിത്തമ്പുരാനെ താലപ്പൊലിയും കൊട്ടും കുരവയുമായി സ്റ്റേജിലേക്കാനയിച്ചു. വിശിഷ്ടാതിഥികള്‍ ഭദ്രദീപം കൊളുത്തിയതിനു ശേഷം അസോസിയേഷന്‍ പ്രസിഡന്റ് ഷീല ചെറുവിന്റെ അദ്ധ്യക്ഷതയില്‍ പൊതുയോഗം ആരംഭിച്ചു. അസോസിയേഷന്‍ സെക്രട്ടറി ബൈജു അമ്പൂക്കന്‍ സ്വാഗത പ്രസംഗം നടത്തി. മാവേലിത്തമ്പുരാന്‍ ഓണസന്ദേശം നല്‍കി. അദ്ധ്യക്ഷ ഷീല ചെറു, ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജ് കെ. പി. ജോര്‍ജ്ജ്, സ്റ്റാഫോര്‍ഡ് കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സംഘാടകനുമായ എ. സി. ജോര്‍ജ്ജ്, മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹൂസ്റ്റന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍, ഫോര്‍ട്ട് ബെന്റ് കൗണ്ടി കോര്‍ട്ട് ജഡ്ജ് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ പട്ടേല്‍ തുടങ്ങിയവര്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.തുടര്‍ന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ഷീല ചെറു കഥയും സംഭാഷണവും എഴുതി സംവിധാനം നിര്‍വ്വഹിച്ച ''പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് ഇന്‍ യു.എസ്.എ.'' എന്ന ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് കോമഡി സ്‌കിറ്റ് ചിരിക്കാനും ചിന്തിക്കാനും ഏറെവക നല്‍കി. ഷീല ചെറു സംവിധാനം നിര്‍വ്വഹിച്ച സംഘഗാനങ്ങള്‍ വിവിധ ഗ്രൂപ്പുകള്‍ ആലപിച്ചു. സലീം അറക്കലും നബീസ സലീമും ചേര്‍ന്ന് അവതരിപ്പിച്ച കോമഡി പ്രകടനവും സദസ്സില്‍ ചിരിപടര്‍ത്തി.ഷീല ചെറു കോറിയോഗ്രാഫ് നിര്‍വ്വഹിച്ച തിരുവാതിര നൃത്തം കേരള തനിമയില്‍ ഹൃദ്യമായി. ബോളിവുഡ് ഫ്യൂഷന്‍ നൃത്തം, കപ്പിള്‍ ഡാന്‍സ് എന്നിവയും നടന്നു. സിനിമാതാരം ദിവ്യാ ഉണ്ണി കൊറിയോഗ്രാഫ് നിര്‍വ്വഹിച്ച ക്ലാസിക്കല്‍ നൃത്തം, അസോസിയേഷനിലെ പുരുഷ കലാകാരന്മാരുടെ കൈകൊട്ടിക്കളി, നൃത്തം, ലക്ഷ്മി മ്യൂസിക് ആന്റ് ഡാന്‍സ് അക്കാഡമിയിലെ കലാകാരികള്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തം എന്നിവ ഹൃദ്യമായിരുന്നു.സിന്ധു സതീഷിന്റെ സിനിമാറ്റിക് ഡാന്‍സ്, ജേക്കബ് മാത്യു, ലിജി മാത്യു, ഷീല ചെറു, സതീഷ് ചിയാരത്ത് എന്നിവരുടെ ഡ്യൂയറ്റ് ഗാനങ്ങള്‍, ഹരി നാരായണന്‍, ലക്ഷ്മി പീറ്റര്‍, ലക്ഷ്മി ഗോപാലകൃഷ്ണന്‍, ജയന്‍ അരവിന്ദാക്ഷന്‍, വേണുഗോപാല്‍, ആന്‍സിയാ സലീം, ശ്യാം സുരേന്ദ്രന്‍, സലീം അറക്കല്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ അത്യന്തം ആസ്വാദ്യകരമായിരുന്നു.പരിപാടികളുടെ പര്യവസാനം വിഭവസമൃദ്ധമായ ഓണസദ്യയോടെയായിരുന്നു.  മാവേലിത്തമ്പുരാനായി സണ്ണി തോലിയത്ത് വേഷമിട്ടു.  എ.സി. ജോര്‍ജ്ജ്

Other News