യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ബ്രിട്ടീഷ് അംബാസിഡര്‍ വെറും മണ്ടന്‍


JULY 10, 2019, 2:43 PM IST

വാഷിങ്ടന്‍: യു.എസിലെ ബ്രിട്ടീഷ് അംബാസിഡര്‍ പ്രസിഡന്റ് ട്രംപിന് വെറും മണ്ടന്‍ മാത്രമാണ്.

ബ്രിട്ടീഷ് അംബാസഡര്‍ കിം ഡറോച്ചിനെതിരെയാണ് ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.അമേരിക്കന്‍ പ്രസിഡന്റ് കഴിവുകെട്ടവനാണെന്ന് അഭിസംബോധന ചെയ്തുള്ള കിം ഡറോച്ചിന്റെ ഇ-മെയില്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.യു.കെ അംബാസിഡര്‍ ഒരു മണ്ടനാണെന്ന് ട്വിറ്ററിലാണ് ട്രംപ് കുറിച്ചിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് എതിരെയും ട്രംപ് വിമര്‍ശനമുന്നയിച്ചു.

മേ സ്ഥാനമൊഴിയുന്നതാണ് നല്ലതെന്നും ബ്രെക്സിറ്റ് ചര്‍ച്ചകള്‍ അവര്‍ കൈകാര്യം ചെയ്തു വഷളാക്കിയെന്നും ട്രംപ് കുറ്റപ്പെടുത്തി