വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലഡല്‍ഫിയ പ്രൊവിന്‍സ്   അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


JANUARY 2, 2022, 7:50 AM IST

ഫിലഡല്‍ഫിയ: എഴുത്തമ്മ അവാര്‍ഡിന്, നോവലിസ്റ്റ് നീനാ പനയ്ക്കലും; നൃത്തവര്‍ഷണി അവാര്‍ഡിന്, നര്‍ത്തകി നിമ്മീ റോസ് ദാസും; റൈസിങ്ങ് ഡിപ്‌ളോമാറ്റ് ഡയമണ്ട് അവാര്‍ഡിന്,  ബാലാവകാശ സ്പീച് ഫെയിം എമിലിന്‍ റോസ് തോമസും അര്‍ഹരായി.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അവാര്‍ഡ് നിര്‍ണയ സമിതി, 2021 വര്‍ഷത്തെ പ്രവര്‍ത്തന മികവുകളില്‍ നിന്ന് തിരഞ്ഞടുത്ത, പ്രഗത്ഭരുടെ ശ്രേണിയില്‍ മികച്ചവരെന്നു കണ്ടെത്തിയവര്‍ക്കാണ് അവാര്‍ഡ്.  വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലഡല്‍ഫിയ പ്രൊവിന്‍സാണ്,  അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

ഫിലിപ്പ് തോമസ് (ഡ്ബ്‌ള്യൂ എം സി  അമേരിക്കാ റീജിയണ്‍ ചെയര്‍മാന്‍, ) സുധീര്‍ നമ്പ്യാര്‍ (ഡബ്‌ള്യൂ എം സി  അമേരിക്കാ റീജിയണ്‍ പ്രസിഡന്റ്), പിന്റോ കണ്ണമ്പള്ളി (ഡബ്‌ള്യൂ എം സി  അമേരിക്കാ റീജിയണ്‍ ജറല്‍  സെക്രട്ടറി) എന്നിവരുള്‍പ്പെട്ടതാണ് ജഡ്ജിങ്ങ് പാനല്‍.

ജോസ് ആറ്റു പുറം (ചെയര്‍മാന്‍), ജോര്‍ജ് നടവയല്‍ (പ്രസിഡന്റ്), സിബിച്ചന്‍ ചെമ്പ്‌ളായില്‍ (ജനറല്‍ സെക്രട്ടറി), നൈനാന്‍ മത്തായി (ട്രഷറര്‍), തോമസ് കുട്ടി വര്‍ഗീസ് ( ജോയിന്റ് ട്രഷറര്‍ & പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ഡോ. ജിന്‍സി മാത്യൂ (വിമന്‍സ് ഫോറം പ്രസിഡന്റ്) എന്നിവരാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലഡല്‍ഫിയ പ്രൊവിന്‍സ് മുഖ്യ ഭാരവാഹികള്‍.