കെട്ടിയിട്ട് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാക്കിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു


JUNE 23, 2019, 6:06 PM IST

ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റത്തിന് പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാക്കിയ യുവാവ് ചികിത്സയ്ക്കിടെ ആശുപത്രിയില്‍ മരിച്ചു. 24 വയസുള്ള തബ്രീസ് അന്‍സാരിയാണ് മരണപ്പെട്ടത്.

ജാര്‍ഖണ്ഡിലെ ഖര്‍സ്വാനില്‍ ജൂണ്‍ 18നാണ് തബ്രീസ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാകുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ അദ്ദേഹത്തെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന തബ്രീസിന്റെ ആരോഗ്യനില ജൂണ്‍ 22ന് രാവിലെ മോശമാകുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തബ്രീസിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.