അച്ചാമ്മ ആന്റണി കിഴക്കയിൽ നിര്യാതയായി


OCTOBER 9, 2019, 1:07 PM IST

അച്ചാമ്മ ആന്റണി കിഴക്കയിൽ നിര്യാതയായി

ഷിക്കാഗോ: അച്ചാമ്മ ആന്റണി കിഴക്കയിൽ (80) പരേതനായ ആന്റണി കിഴക്കയലിന്റെ ഭാര്യയും ഷിക്കാഗോയിൽ താമസിക്കുന്ന സാജു ആന്റണി കിഴക്കയിൽ (ഭാര്യ, ബെറ്റി. മക്കൾ ആൽവിൻ, ആൻ)ലിന്റെ മാതാവുമാണ്. ഒക്ടോബർ 3, 2019 ന് ഷിക്കാഗോയിൽ പാലറൈനിൽ നിര്യാതയായി. പരേത, ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗമവും സെന്റ് ആൻഡ്രൂസ് വാർഡ് അംഗവുമാണ്. മക്കൾ ഡോ. രാജു ആന്റണി, എസ്.എച്ച്. കോളേജ്, തേവര, ലീലാമ്മ (കേരള), ശാന്തമ്മ (സാൻ ആന്തോണിയോ, ടെക്‌സസ്), ഗീതമ്മ (കേരള), സാജു ആന്റണി (ഷിക്കാഗോ). മരുമക്കൾ: എത്സമ്മ, റോയി കൊപ്പട്ടിൽ, ടോമിച്ചൻ ചേറ്റുപുഴ (സാൻ ആന്തോണിയോ,ടെക്‌സസ്), ബെറ്റി കോശി (ഷിക്കാഗോ), ജോജു കളപ്പുരക്കൽ. കൊച്ചുമക്കൾ: ആനന്ദ്, ആകാശ്, ആദിത്യ (കാനഡ), ഇട്ടിയാനം ആൽവിൻ, ആൻ. അമ്മച്ചി നാട്ടിൽ തേവര, പെരുമാന്നൂർ ചക്കാലക്കൽ കുടുംബാംഗമാണ്. പരേതനായ ഫാ. ജേകക്ബ് കിഴക്കയിൽ എസ്.ഡി.ബി, ഭർത്തൃസഹോദരനാണ്. സംസ്‌കാരം കേരളത്തിൽ കോന്തുരുത്തി സെന്റ് ജോൺ നെപുംസിയൻ ചർച്ച്, തേവരയിൽ. ഒക്ടോബർ 13, ഉച്ചയ്ക്ക് 2ന്.