അഡ്വ. കെ ഏബ്രഹാം ലാല്‍


FEBRUARY 19, 2021, 6:34 PM IST

അഡ്വ. കെ ഏബ്രഹാം ലാല്‍

പോത്താനിക്കാട്: പടിഞ്ഞാറേക്കുടിയില്‍ അഡ്വ. കെ ഏബ്രഹാം ലാല്‍ അന്തരിച്ചു. സംസ്‌ക്കാരം സ്വവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തി. കോതമംഗലം പാറയ്ക്കല്‍ ചിന്നമ്മയാണ് ഭാര്യ. ആക്കോസ് മെന്റു ലാല്‍ (യു എസ് എ), ആത്യൂസ് മെന്റു ലാല്‍ (അസിസ്റ്റന്റ് മനേജര്‍ കേരള ഗ്രാമീണ ബാങ്ക്, കണ്ണൂര്‍) എന്നിവരാണ് മക്കള്‍. കരിങ്ങാച്ചിറ വെങ്ങറപ്പിള്ളില്‍ പൊന്നു ജോണ്‍, കടവന്ത്ര പുത്തന്‍പുരയില്‍ പ്രിയ ജോര്‍ജ് എന്നിവര്‍ മരുമക്കളാണ്.

സഹോദരങ്ങള്‍: പരേതനായ റവ. ഫാ. പി കെ മാത്തുക്കുട്ടി (റിട്ട. ഹൈസ്‌ക്കൂള്‍ ടീച്ചര്‍), അന്നമ്മ മാത്യു, കുര്യാക്കോസ് പോള്‍ (മിഷിഗണ്‍, യു എസ് എ), ആനി പോള്‍, പരേതയായ  കെന്നത്ത് മേരി ഇട്ടന്‍, സുസേയിന്‍ ജോസ്, അന്നമ്മാള്‍ സ്‌കറിയ, പി.കെ അഡായി (റിട്ട. ചീഫ് എഞ്ചിനീയര്‍ കെ എസ് ഇ ബി), മേരി അഡായി, അനിക്കുടിയില്‍ സാറാമ്മ.  

- വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌