ഏലിയാമ്മ ഫിലിപ്പ്


JULY 26, 2021, 9:52 AM IST

ഏലിയാമ്മ ഫിലിപ്പ്

ഷിക്കാഗോ: കോട്ടയം ഇടുവരിയില്‍ പരേതനായ ഇ.കെ ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് (94) ഷിക്കാഗോയില്‍ നിര്യാതയായി. കൂട്ടിക്കല്‍ പള്ളിവാതുക്കല്‍ കുടുംബാംഗമാണ്. തലപ്പാടി ഐപിസി സഭാംഗമായിരുന്ന പരേത ദീര്‍ഘകാലം സഭാസഹോദരീ സമാജം സെക്രട്ടറിയായും സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

90-ാമത്തെ വയസില്‍ അമേരിക്കയിലെത്തി മക്കളോടൊപ്പം ഷിക്കാഗോയില്‍ താമസിച്ചുവരികയായിരുന്നു.പാസ്റ്റര്‍ ജോണ്‍സണ്‍ ഫിലിപ്പ്, ആനി ആന്‍ഡ്രൂസ്, കുര്യന്‍ ഫിലിപ്പ് , മേരി ഫിലിപ്പ് ,പരേതരായ സാറാമ്മ ജോര്‍ജ് എന്നിവര്‍ മക്കളും, ലാലി ജോണ്‍സണ്‍, പാസ്റ്റര്‍ ആന്‍ഡ്രൂസ് കെ ജോര്‍ജ്, പ്രിയ കുര്യന്‍ ഫിലിപ്പ്, ഷാജി കൂട്ടുമ്മേല്‍ പരേതതനായ പാസ്റ്റര്‍ ജി ജോര്‍ജ് എന്നിവര്‍ മരുമക്കളുമാണ്.

12 കൊച്ചുമക്കളും നാല് കൊച്ചു മരുമക്കളും മൂന്ന് പേരക്കുട്ടികളും ഉണ്ട്.

സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 30 വെള്ളിയാഴ്ച വൈകിട്ട് നാലിന് നൈല്‍സിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ ആരംഭിക്കും. അന്ത്യ ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 9 ന്. തുടര്‍ന്ന് സംസ്‌കാരം മേരി ഹില്‍ സെമിത്തേരിയില്‍.കൂടുതല്‍ വിവരങ്ങള്‍ക്ക് : കുര്യന്‍ ഫിലിപ്പ്- 847 912 5578