ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ സൗത്ത് ഇന്ത്യ മുന്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് തരകന്‍ ഡാളസില്‍ അന്തരിച്ചു


JULY 31, 2020, 11:53 PM IST

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ സൗത്ത് ഇന്ത്യ മുന്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് തരകന്‍ ഡാളസില്‍ അന്തരിച്ചു

ഡാളസ്: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ സൗത്ത് ഇന്ത്യ മുന്‍ പ്രസിഡന്റ് റവ. ഡോ. ജോര്‍ജ് തരകന്‍ ഡാളസില്‍ അന്തരിച്ചു. 88 വയസായിരുന്നു. ദീര്‍ഘ വര്‍ഷം ഡോക്ടറായി സേവനമനുഷ്ഠിച്ച ജോര്‍ജ് തരകന്‍ ഏഷ്യന്‍ ബൈബിള്‍ കോളജ്  ഡയറക്ടര്‍, എസ്.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, കോളജ് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മ ജോര്‍ജ്. മക്കള്‍: സൂസന്‍ ബേബി, രാജു തരകന്‍, റോസമ്മ ജോണ്‍, തോമസ് തരകന്‍, വല്‍സമ്മ രാജന്‍, ജോണ്‍സണ്‍ തരകന്‍, വിജോയി തരകന്‍, വില്‍സണ്‍ തരകന്‍. മരുമക്കള്‍: കെ.സി ബേബി, ജയിനമ്മ രാജന്‍, ജോണ്‍ കെ. വര്‍ഗീസ്, സൂസി തോമസ്, വി.എം. രാജന്‍, ലത മോള്‍ ജോണ്‍സന്‍, മേഴ്‌സി വിജോയി, ബീന വില്‍സണ്‍. സംസ്‌കാരം പിന്നീട്.