ഡോ. ജൊവാന്‍ ഫ്രാന്‍സിസ്


OCTOBER 13, 2021, 10:01 AM IST

ഡോ. ജൊവാന്‍ ഫ്രാന്‍സിസ്

തൃശ്ശൂര്‍ അറയ്ക്കല്‍ ഫ്രാന്‍സിസ് ജോണിന്റെ ഭാര്യ  ജൊവാന്‍ ഫ്രാന്‍സിസ് (61) ഓസ്ട്രേലിയയില്‍ അന്തരിച്ചു.  

മക്കള്‍ : സോണിയ ,ജോണ്‍. മരുമകന്‍ : ഡാന്‍ ഡിബുഫ്.

ഡോക്ടര്‍ ജൊവാന്‍ ഫ്രാന്‍സിസ് കഴിഞ്ഞ 25 വര്‍ഷമായി ഓര്‍തോപീഡിക് സര്‍ജനായി ഓസ്ട്രേലിയയില്‍ സേവനം നടത്തുകയായിരുന്നു. സേവനരംഗത്തെ ആസ്പദമാക്കി ബ്രഹത്തായ ഒരു ഗ്രന്ഥം (Slice Girls) പ്രസിദ്ധികരിച്ചത് ഏറെ ജനപ്രീതി ആര്‍ജ്ജിച്ചിട്ടുണ്ട്.

ജൊവാന്‍ വഴിത്തല പെരുമ്പനാനി കുടുംബാംഗമാണ്. പിതാവ് പരേതനായ വിമാന സേനാനി പി.എ ജോണ്‍. മാതാവ് സിസിലിയാമ്മ പെരുമ്പനാനി. ഡോ.അബി ജോണ്‍ ഏകസഹോദരനാണ്.സിസ്റ്റര്‍ ഗ്രേയ്‌സ് പെരുമ്പനാനി  (സുപ്പീരിയര്‍ ജനറല്‍ SABS),  സിസ്റ്റര്‍ നിര്‍മല്‍ മരിയ SABS എന്നിവര്‍ പിതൃസഹോദര പുത്രിമാരാണ്.

സംസ്‌ക്കാരം 16- തീയതി ശനിയാഴ്ച രാവിലെ ഇന്‍ഡ്യന്‍ സമയം 7:30 -നു  ഫ്രീമാന്റില്‍ വെസ്റ്റ് ചാപ്പല്‍ സിമിത്തേരിയില്‍.

വാര്‍ത്ത- പി പി ചെറിയാന്‍