ജോയി പി ഐസക്


JULY 13, 2021, 7:42 AM IST

ജോയി പി ഐസക്

മണ്ണക്കനാട്: മരങ്ങാട്ടുപിള്ളിയുടെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിറസാന്നിദ്ധ്യമായിരുന്ന മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും ആയിരുന്ന മണ്ണക്കനാട് തെന്നാട്ട് ജോയി പി ഐസക് (69) നിര്യാതനായി.

സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച വൈകുന്നേരം 3.00 ന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് മണ്ണക്കനാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കും.

ഭാര്യ ഉഷ. മക്കള്‍: ഡോ. വരുണ്‍ (USA), കിരണ്‍(എഞ്ചിനീയര്‍,ബാങ്കളൂര്‍), ഷാരോണ്‍(എഞ്ചിനീയര്‍,USA)