മനോജ് നായര്‍


OCTOBER 4, 2021, 7:08 AM IST

മനോജ് നായര്‍

ബ്രാംപ്റ്റണ്‍:  പത്തനംതിട്ട ഇടയാറന്മുള ചെറുവള്ളില്‍ വീട്ടില്‍ മനോജ് നായര്‍ (40) ബ്രാംപ്റ്റണില്‍ നിര്യാതനായി. രണ്ടു വര്‍ഷം മുമ്പ് കാനഡയിലെത്തിയ മനോജ് നായര്‍ എഡ്മന്റണിലായിരുന്നെങ്കിലും മൂന്നു മാസം മുമ്പാണ് ബ്രാംപ്റ്റണിലേക്ക് താമസം മാറ്റിയത്. മികച്ച ഗായകനാണ് അദ്ദേഹം. എഡ്മന്റണ്‍ എന്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നു. 

മനോജ് നായരുടെ ഭാര്യയും രണ്ടുമക്കളും ഖത്തറിലാണ്. പത്തനംതിട്ട ഇടയാറന്മുള ചെറുവള്ളില്‍ വീട്ടില്‍ സോമശേഖരന്‍ നായരുടെയും സരസമ്മ സോമന്റെയും മകനാണ്.