മാത്യു  കെ.  ഫിലിപ്പ്


NOVEMBER 12, 2020, 12:31 PM IST

മാത്യു  കെ.  ഫിലിപ്പ്

ഡാളസ്: നിലമ്പൂര്‍ എടക്കര കൊരട്ടിക്കരയില്‍ കുടുംബാംഗവും, ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകാംഗവുമായ മാത്യു കെ.ഫിലിപ്പ് (ബാബു 64) നിര്യാതനായി. നിലമ്പൂര്‍ വടപുറത്ത് സുസമ്മയാണ് ഭാര്യ. ആഷ്‌ലി മാത്യു ആണ് ഏക മകള്‍.

തോമസ് ഫിലിപ്പ് (മാര്‍ത്തോമ്മ സഭാ മണ്ഡലം മെംബര്‍), ഫിലിപ്പ് ഫിലിപ്പ് , അന്ന സ്റ്റീഫന്‍ (മൂവരും ഡാളസില്‍) എന്നിവര്‍ സഹോദരി സഹോദരങ്ങള്‍ ആണ്.

പൊതുദര്‍ശനം നാളെ (വെള്ളി) വൈകിട്ട് 6 മുതല്‍ 8.30 വരെ പ്ലാനോയില്‍ ഉള്ള സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് (3760,14th street, Plano, Tx 75074) നടത്തപ്പെടുന്നതും, സംസ്‌കാര ശുശ്രുഷ നവംബര്‍ 14 ശനിയാഴ്ച രാവിലെ 9.30ന് സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ചും തുടര്‍ന്ന് സംസ്‌കാരം പ്ലാനോ മൂച്ച്യല്‍ (2128, 18th street, Plano, Tx 75074) സെമിത്തേരില്‍.

ശുശ്രുഷകള്‍ www.provisiontv.in എന്ന വെബ്സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  തോമസ് ഫിലിപ്പ്   469 500 8206

(ഷാജീ രാമപുരം)