ഫേസ്ബുക്കിനിത് കഷ്ടകാലം


OCTOBER 11, 2021, 11:13 AM IST

മുൻ പ്രോഡക്റ്റ് മാനേജർ തങ്ങൾ മനുഷ്യത്വരഹിതമായ രീതികൾ അവലംബിച്ച് ലാഭംകൊയ്തു എന്ന വെളിപ്പെടുത്തലുമായി എത്തിയതിന് പിന്നാലെ ഏഴ് മണിക്കൂറുകളോളംപ്രവർത്തനം  നിലച്ച ഫേസ്ബുക്കിന് നഷ്ടം 100 മില്യൺ ഡോളറിൻറെപരസ്യവരുമാനവും 40 ബില്യൺ ഡോളറിൻറെ വിപണി മൂല്യവും.ലോകത്തെ മണിക്കൂറുകളോളം അക്ഷരാർത്ഥത്തിൽ  നിശ്ചലമാക്കിയാണ്സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെസേവനം നിലച്ചത്.

ഏഴുമണിക്കൂറുകൾക്ക് ശേഷം ഭാഗികമായി അവ പ്രവര്‍ത്തനംആരംഭിച്ചപ്പോൾ ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ സിഇഒസക്കര്‍ബര്‍ഗ് ക്ഷമ ചോദിക്കുകയും ചെയ്തു.തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് ഈ സമൂഹമാധ്യമങ്ങൾപ്രവര്‍ത്തനരഹിതമായത്. ഏഴ് മണിക്കൂറിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെനാലോടെയാണ് അവ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. അതേസമയം,വാട്സ്ആപ്പിന് അപ്പോഴും പ്രശ്നങ്ങള്‍ നേരിട്ടിരുന്നു.വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിക്കാൻ അനുവദിച്ച്ഫേസ്ബുക്കും ഉപകമ്പനികളും ലാഭം കൊയ്യുകയായിരുന്നുവെന്ന് മുന്‍പ്രോഡക്റ്റ് മാനേജര്‍ ഫ്രാന്‍സസ് ഹൗഗന്‍ നടത്തിയ വെളിപ്പെടുത്തലിന്ശേഷമാണ് ഈ സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം നിലച്ചത്. ഇതോടെഫേസ്ബുക്കിന്റെ ഓഹരി മൂല്യം 5.5 ശതമാനം ഇടിഞ്ഞിരുന്നു.ഫേസ്ബുക്ക് ലോഗിന്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

വാട്‌സ്ആപ്പില്‍സന്ദേശങ്ങള്‍ അയക്കാനോ, പുതിയ സ്റ്റാറ്റസുകള്‍ അപ്‌ഡേറ്റ് ചെയ്യാനോഇന്‍സ്റ്റഗ്രാം റിഫ്രഷ് ആക്കാനോ കഴിഞ്ഞിരുന്നില്ല.ഇതോടെ ആഗോളതലത്തില്‍ നിരവധി പേരാണ് ട്വിറ്ററില്‍ പരാതിയുമായി രംഗത്ത്വന്നത്. ചിലര്‍ സുക്കര്‍ബര്‍ഗിനെ നേരിട്ട് ഫോണ്‍ വിളിച്ച് പരാതി പറയുന്നവീഡിയോകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയില്‍ മാത്രമല്ല, ശ്രീലങ്ക,ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങിലും ഇവ ലഭിക്കാതെ വന്നു.

തടസംനേരിട്ടുന്നുണ്ടെന്ന് വാട്‌സ്ആപ്പും സ്ഥിരീകരിച്ചു. നീണ്ടമണിക്കൂറുകള്‍ക്ക് ശേഷമാണ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്.കമ്പനിയുടെ ആഭ്യന്തര പ്രശ്നങ്ങളാണ് തടസം നേരിടാന്‍ കാരണമെന്നും അട്ടിമറിസാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്ധര്‍തുടക്കത്തിൽ സംശയമുന്നയിച്ചിരുന്നു. എന്നാല്‍ എന്താണ് തടസത്തിന്കാരണമെന്ന് ഇതുവരെ ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.