ആരാണീ മഹുവ മൊയ്ത്ര പാര്‍ലമെന്റിനെ പിടിച്ചുകുലുക്കിയ വനിതയെക്കുറിച്ച്  


JULY 4, 2019, 12:09 PM IST

ഇന്ത്യന്‍ പാര്‍ലമെന്റിലെ വിമതശബ്ദമായി മാറിയ തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്ക് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹം. അതോടൊപ്പം പല നാവുകളില്‍ നിന്നും ഒരു ചോദ്യവുമുയരുന്നു: ആരാണീ മഹുവ മൊയ്ത്ര?

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്മെന്റ് വീണ്ടും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നതോടെ പ്രതിപക്ഷമാകെ ആകെ തളര്‍ന്ന അവസ്ഥയിലാണ് പാര്‍ലമെന്റില്‍ എത്തിയത്. എന്നാല്‍ പെട്ടെന്ന് സ്പീക്കറുടെ ഇടതുവശത്ത് ഗവണ്മെന്റിനെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിവുള്ള ചിലരുണ്ടെന്ന് വ്യക്തമായി. ആ പ്രതീക്ഷയുയര്‍ത്തിയത് ജൂണ്‍ 25ന് തന്റെ കന്നി പ്രസംഗത്തിലൂടെ പാര്‌ലമെന്റിനെയും സാമൂഹിക മാധ്യമങ്ങളെയും ഇളക്കിമറിച്ച മഹുവ മൊയ്ത്രയായിരുന്നു.

മൗലാനാ അബുല്‍ കലാം   ആസാദ് മുതല്‍ രാംധാരി  സിംഗ് ദിനകര്‍വരെയുള്ളവരെ ഉദ്ധരിച്ചുകൊണ്ടുള്ള ആ പ്രസംഗം ഭരണബെഞ്ചുകളെ ഞെട്ടിച്ചു. ഗവണ്മെന്റിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് തന്റെ ജോലിയൊന്നും അത് തന്റെ കഴിവിനൊത്ത വിധം നിര്‍വഹിച്ചുവെന്നുമാണ് മൊയ്ത്ര പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.

ഫാഷിസത്തെ സംബന്ധിച്ച അവരുടെ ഇജ്ജ്വലമായ പ്രസംഗം ദേശീയ മാധ്യമങ്ങളുടെ മാത്രമല്ല, അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ശ്രദ്ധയാകര്‍ഷിച്ചു. ഇതാദ്യമായി എംപിയായ മൊയ്ത്രയുടെ  തീപ്പൊരിപ്രസംഗം ബിബിസി, ഓസ്ട്രേലിയയിലെ എസ്ബിഎസ് ന്യൂസ് തുടങ്ങിയ  മാധ്യമങ്ങള്‍ കാണിക്കുകയുണ്ടായി.    രാഷ്ട്രീയക്കാരിയായി മാറിയ മൊയ്ത്ര മസ്സാച്ചുസെറ്റ്സിലെ മൌണ്ട്  ഹോളിയോകെ  കോളേജില്‍ നിന്നാണ് ഗണിതത്തിലെ സാമ്പത്തികശാസ്ത്രത്തിലും ബിരുദം നേടിയത്. ജെ പി മോര്‍ഗന്റെ വൈസ് പ്രസിഡന്റെന്ന നിലയില്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രവര്‍ത്തിച്ചു.2015ല്‍ വെര്‍വെ എന്ന മാഗസിന്‍ അവര്‍ക്കു നല്‍കിയ വിശേഷണം സ്റ്റൈലിസ്റ്റ  എന്നായിരുന്നു.

ഇന്ത്യയില്‍ ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്നവരുടെ പട്ടികയില്‍ മാസിക അവരെ ഉള്‍പ്പെടുത്തി. വോട്ടര്‍മാരുമായി ഹസ്തദാനം നടത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കാറില്ല മൊയ്ത്ര വളരെ വലിയ വരുമാനമുണ്ടായിരുന്ന ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. നിക്ഷേപ ബാങ്കിങ്ങും രാഷ്ട്രീയവും തമ്മില്‍ പല സമാനതകളും അവര്‍ കാണുന്നു.ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ്ങില്‍ നിങ്ങള്‍ക്കാവശ്യമായ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ രാഷ്ട്രീയത്തിലും ആവശ്യമാണ്. കഠിനമായി ജോലി ചെയ്യുകയാണ് ആദ്യത്തേത്. ശാരീരികമായും മാനസികമായും നല്ല ശേഷി അതിനാവശ്യമാണ്. സ്വയം അച്ചടക്കം പാലിക്കുകയാണ് രണ്ടാമത്തെ കാര്യം.

രാഷ്ട്രീയം ദീര്‍ഘമായൊരു പാതയാണ്. അവിടെ കയറ്റങ്ങളും ഇറക്കങ്ങളുമുണ്ടാകും. നിങ്ങള്‍ അച്ചടക്കമുള്ളയാളല്ലെങ്കില്‍ പരാജയപ്പെടാന്‍ എളുപ്പമാണ്. നിരന്തരമായ പരിശ്രമമാണ് മൂന്നാമത്തെ കാര്യം. രാഷ്ട്രീയത്തില്‍ പല താരങ്ങളും ഉദയം ചെയ്യും. അങ്ങനെ ആയിത്തീരുന്നതിനുള്ള നിര്‍ബ്ബന്ധ ബുദ്ധി പ്രകടമാക്കുന്നവര്‍ക്കാണ് അതിനു കഴിയുക. രാഷ്ട്രീയക്കാരിയായി മാറിയ  ഈ ബാങ്കറില്‍ പലരും ഒരു നേതാവിനെ കാണുന്നു. ആ പ്രസംഗം ഒറ്റ രാത്രികൊണ്ടാണവരെ ഒരു താരമാക്കി മാറ്റിയത്.

മമത ബാനര്‍ജിയുടെ പിന്‍ഗാമിയായും അടുത്ത ബംഗാള്‍ മുഖ്യമന്ത്രിയുമായുമാണ് സ്ത്രീകള്‍ അവരെ ചിത്രീകരിക്കുന്നത്. ഉറുദു കവി രഹാത് ഇന്‍ഡോറിയുടെ  കിരാതന്‍ കവിത ഉദ്ധരിച്ചുകൊണ്ടാണ് മൊയ്ത്ര ലോക് സഭയിലെ അവരുടെ കന്നി പ്രസംഗം അവസാനിപ്പിച്ചത്. സിംഹാസനത്തില്‍ ഇരിക്കുന്ന മനുഷ്യന്‍ ക്രമേണ  ഒഴിഞ്ഞുപോകും. അതവരുടെ വീടല്ല. അവര്‍ കുടികിടപ്പുകാര്‍ മാത്രം. ഈ മണ്ണില്‍ എല്ലാവരുടെയും രക്തമുണ്ട്. ഇന്ത്യ ആരുടേയും പിതാവിന്റെ സ്വത്തല്ല.