അഫ്ഗാനെതിരെ ബംഗ്ലാദേശിന് വിജയം


JUNE 25, 2019, 2:10 PM IST

സതാംപ്ടണ്‍: ഷക്കീബ് അല്‍ ഹസ്സന്റെ ഓള്‍റൗണ്ടിംഗ് മികവില്‍ ഒരിക്കല്‍ കൂടി ബംഗ്ലാദേശിന് വിജയം. അഫ്ഗാനിസ്ഥാനെ 62 റണ്‍സിനാണ് അവര്‍ തോല്‍പിച്ചത്.51 റണ്‍സെടുത്ത ഷാക്കിബ് അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. റഹ്മാന്‍ രണ്ടും സെയ്ഫുദ്ദീന്‍ , ഹോസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.49 റണ്‍സുമായി പുറത്താവാതെ നിന്ന സയ്മുള്ള ഷെന്‍വാരിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഗുല്‍ബാദിന്‍ നയിബ് 47 റണ്‍സും. റഹ്മത് ഷാ 24 റണ്‍സും, അസ്ഗര്‍ 20 റണ്‍സുമെടുത്ത് പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 262 റണ്‍സ് വിജയ ലക്ഷ്യം ഒരുക്കിയെങ്കിലും അഫ്ഗാന്‍ പോരാട്ടം 200 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.