ലോകകപ്പ് മത്സരത്തിനിടെ ഭാര്യയെ ഒപ്പം താമസിപ്പിച്ച മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ അന്വേഷണം


JULY 21, 2019, 4:06 PM IST

ലോകകപ്പ് മത്സരത്തിനിടെ ഭാര്യയെ ഒപ്പം താമസിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബിസിസിഐ.

ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് മത്സരത്തിനിടെയാണ് താരം ഭാര്യയെ അനധികൃതമായി ഒപ്പം താമസിപ്പിച്ചത്.ഭാര്യമാരെ 15 ദിവസം കൂടെ താമസിപ്പിക്കാനാണ് ബിസിസിഐ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഈ താരത്തോടൊപ്പം ലോകകപ്പ് ക്യാമ്പയിനില്‍ മുഴുവനായി ഭാര്യ താമസിച്ചിരുന്നു എന്നാണ് കണ്ടെത്തല്‍.

ലോകകപ്പ് തുടങ്ങുന്നതിനു മുന്‍പ് തന്നെ ഭാര്യയെ ടൂര്‍ണമെന്റില്‍ മുഴുവനും കൂടെ കൂട്ടാനുള്ള അനുമതി ഇദ്ദേഹം തേടിയിരുന്നു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കമ്മറ്റി അനുമതി നിഷേധിച്ചു. ഈ വിലക്കിനെ മറികടന്നാണ് താരം ഭാര്യയെ ഒപ്പം താമസിപ്പിച്ചത്. പരിശീലകനോടോ ക്യാപ്റ്റനോടോ അനുമതി പോലും വാങ്ങാതെയായിരുന്നു ഈ താമസമെന്നാണ് റിപ്പോര്‍ട്ടുകള്‍