സ്പാനിഷ് ഗോള്‍ കീപ്പര്‍ ഐകര്‍ കസീയസ് ആശുപത്രി വിട്ടു


MAY 10, 2019, 3:57 PM IST

പോര്‍ട്ടോ: ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്പാനിഷ് ഗോള്‍ കീപ്പര്‍ ഐകര്‍ കസീയസ് തിങ്കളാഴ്ച പോര്‍ട്ടോയിലെ ആശുപത്രി വിട്ടു. എല്ലാം നിയന്ത്രണ വിധേയമാണെന്നും രോഗത്തോടുള്ള പോരാട്ടത്തിലൂടെ കൂടുതല്‍ ശക്തനായെന്നും കസീയസ് ട്വിറ്ററില്‍ കുറിച്ചു. പോര്‍ച്ചുഗല്‍ ക്ലബ്ബായ എഫ്.സി. പോര്‍ട്ടോയുടെ ഗോള്‍ കീപ്പറായ കസീയസിന് ടീമിന്റെ പരിശീലനത്തിനിടെ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഹൃദയാഘാതമുണ്ടായത്. 16 വര്‍ഷത്തോളം സ്‌പെയിനിന്റെ ഗോള്‍ കീപ്പറായിരുന്ന കസീയസ് 167 മത്സരങ്ങള്‍ കളിച്ചു. കാല്‍നൂറ്റാണ്ടോളം റയല്‍ മഡ്രിഡിന്റെ കാവല്‍ക്കാരനായിരുന്നു. 2015ലാണ് പോര്‍ട്ടോയിലെത്തിയത്.