അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 11 റണ്‍സ് വിജയം


JUNE 24, 2019, 4:01 PM IST

ദുര്‍ബലരാണെന്നു കരുതിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി. മുഹമ്മദ് ഷമി അവസാനഓവറില്‍ ഹാട്രിക്ക് നേടിയ മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. നിര്‍ണ്ണായകമായ രണ്ടുവിക്കറ്റുകള്‍ നേടിയ ജസ്പ്രീത് ബുംറയാണ് മാന്‍ ഓഫ് ദി മാച്ച്. 67 റണ്‍സ് നേടിയ വിരാട് കോലിയും 52 റണ്‍സെടുത്ത കേദാര്‍ ജാദവും മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. ഇവരുടെ മികവില്‍ ഇന്ത്യ 224 റണ്‍സ് നേടി.

തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച അഫ്ഗാനിസ്ഥാന്‍ മത്സരത്തിലുടനീളം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ പരിചയസമ്പന്നതയ്ക്ക് മുന്നില്‍ കീഴടങ്ങി. 

മുഹമ്മദ് ഷമി ഹാട്രിക് അടക്കം 4 വിക്കറ്റും ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അവസാന ഓവറില്‍ 16 റണ്‍സിനായി ബാറ്റ് ചെയ്ത് അഫ്ഗാനിസ്ഥാനെ ഷമിയുടെ ഹാട്രിക്ക് തകര്‍ത്തു.