ധോണിയോട് വിരമിക്കാൻ ആവശ്യപ്പെടുമെന്ന് സൂചന


JULY 15, 2019, 6:51 PM IST

ന്യൂഡൽഹി: ലോകകപ്പ് സെമിയിൽ ടീമിനെ വിജയിപ്പിക്കാനാകാതെ ക്രീസിൽ ഉഴറി നിന്ന മുൻ ക്യാപ്റ്റൻ ധോണി കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു. അതേസമയം ധോണിയുടെ ആരാധകർ അദ്ദേഹത്തെ ന്യായീകരിക്കുന്നുമുണ്ട്. കാര്യമെന്തായാലും ധോണിയോട് കളിമതിയാക്കാൻ ബി.സി.സി.ഐ ആവശ്യപ്പെടുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  ലോകകപ്പിനു ശേഷം ചീഫ് സെലക്ടർ കെ.എൽ പ്രസാദ് ധോണിയുമായി ചർച്ച നടത്തിയത് വിരമിക്കലിനെക്കുറിച്ച് സൂചിപ്പിക്കാനാണെന്നാണ് റിപ്പോർട്ടുകൾ.

നിർണ്ണായക മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതെ ധോണി പലപ്പോഴും ടീമിന് ബാധ്യതയാവുകയാണ് എന്നാണ് പൊതുവായ വിമർശനം. വൻ ഷോട്ടുകൾക്ക് മുതിരാതെയുള്ള ധോണിയുടെ ഇന്നിംഗ്‌സ്  ജഡേജയിൽ അധിക സമ്മർദ്ദമുണ്ടാക്കുകയും അതുവരെ നന്നായി കളിച്ചുകൊണ്ടിരുന്ന അദ്ദേഹം അനാവശ്യ ഷോട്ടിന് നിർബന്ധിതനാവുകയും ചെയ്തു. തുടർന്ന് ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ തോറ്റു പുറത്തായി. ഇതാണ് ബി.സി.സി.ഐ ചൊടിപ്പിച്ചത്.

എന്തായാലും വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ധോണി ടീമിലെത്താൻ സാധ്യതയില്ല. പകരം ഋഷഭ് പന്തിനെയായിരിക്കും സെലക്ടർമാർ പരിഗണിക്കുക എന്നാണ് റിപ്പോർട്ടുകൾ. 20-20 ലോകകപ്പിലും സമാനമായിരിക്കും സ്ഥിതിയെന്ന് പറയപ്പെടുന്നു.

Other News