സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയ്മില്‍ 


JULY 19, 2019, 3:25 PM IST

ലണ്ടന്‍: വിരമിച്ച് അഞ്ചുവര്‍ഷത്തിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയ്മില്‍ ഇടം നേടി. സച്ചിനോടൊപ്പം ദക്ഷിണാഫ്രിക്കന്‍ മുന്‍ ബൗളര്‍ അലന്‍ ഡൊണാള്‍ഡ്, ഓസ്‌ട്രേലിയയുടെ  വനിതാ താരം കത്രീന ഫിറ്റ്‌സ്പാട്രിക് എന്നിവരും ഇത്തവണ ഹാള്‍ ഓഫ് ഫെയ്മില്‍ എത്തിയിട്ടുണ്ട്. ഈ ആദരവ് നേടുന്ന ആറാമത്തെ ഇന്ത്യക്കാരനാണ് സച്ചിന്‍. 

സുനില്‍ ഗവാസ്‌ക്കര്‍,കപില്‍ ദേവ്,കിഷന്‍ സിംഗ് ബേദി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലൈ എന്നിവരാണ് മറ്റുള്ളവര്‍. 

വിരമിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞാണ് ഐ.സി.സി ഹാള്‍ ഓഫ് ഫെയ്മിലേയ്ക്ക് പരിഗണിക്കുക. 2013 നവംബറിലാണ് സച്ചിന്‍ വിരമിച്ചത്. 

Other News