വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് വിജയം, ഷക്കീബുല്‍ ഹസന് റെക്കോര്‍ഡ്


JUNE 18, 2019, 3:42 PM ISTടൗണ്‍ടണ്‍:  ലോകകപ്പിലെ രണ്ടാം സെഞ്ചുറിയുമായി ഷാക്കിബുല്‍ ഹസന്‍ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ ബംഗ്ലാദേശിന് വിജയം. 

 സെഞ്ചുറിക്കൊപ്പം ഒരുപിടി റെക്കോഡുകളും ഷാക്കിബ് സ്വന്തം പേരില്‍ കുറിച്ചു. ഏകദിനത്തില്‍ 6000 റണ്‍സും 250 വിക്കറ്റും പൂര്‍ക്കിയാക്കിയ താരങ്ങളുടെ ക്ലബ്ബില്‍ ബംഗ്ലാ ഓള്‍റൗണ്ടറും ഇടം നേടി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബംഗ്ലാ ബാറ്റ്‌സ്മാനായും ഷാക്കിബ് മാറി. 

ഇതുവരെ 384 റണ്‍സാണ് ഷാക്കിബിന്റെ അക്കൗണ്ടിലുള്ളത്. 2015ല്‍ ആറു മത്സരങ്ങളില്‍ നിന്ന് 365 റണ്‍സ് നേടിയ മഹ്മൂദുള്ളയുടെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്. അതേസമയം വെറും നാല് മത്സരങ്ങളില്‍ നിന്നാണ് ഷാക്കിബ് 384 റണ്‍സ് അടിച്ചെടുത്തത്. ഏകദിനത്തില്‍ 6000 റണ്‍സ് നേടുന്ന രണ്ടാമത്തെ ബംഗ്ലാ താരമെന്ന നേട്ടവും ഷാക്കിബ് സ്വന്തമാക്കി. 

വെസ്റ്റിന്‍ഡീസിനെതിരേ 99 പന്തില്‍ നിന്ന് 124 റണ്‍സെടുത്ത് ഷാക്കിബ് പുറത്താകാതെ നിന്നു. 83 പന്തില്‍ സെഞ്ചുറിയിലെത്തുകയും ചെയ്തു. മത്സരത്തില്‍ ഏഴ് വിക്കറ്റിന് ബംഗ്ലാദേശ് വിജയിച്ചു.