വിംബിള്‍ഡണ്‍ വനിതാ കിരീടം സിമോണ ഹാലെപിന്


JULY 13, 2019, 11:55 PM IST

ലണ്ടന്‍: പത്താം റാങ്കുകാരിയായ സെറീനവില്യംസിന്റെ പരിചയസമ്പത്ത് റൊമാനിയന്‍ കരുത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു. ഏഴാം റാങ്കുകാരിയായ റൊമാനിയന്‍ സ്വദേശി സിമോണ ഹാലെപ് സെറീന വില്യംസിനെ തകര്‍ത്ത് ആദ്യമായി വിംബിള്‍ഡണില്‍ മുത്തമിട്ടു. വിംബിള്‍ഡണ്‍ നേടുന്ന ആദ്യ റൊമാനിയക്കാരി കൂടിയാണ് സിമോണ.നേരിട്ട സ്‌ക്കോറുകള്‍ക്കാണ് സിമോണ സെറീന വില്യംസിനെ ഞെട്ടിച്ചത്. സ്‌ക്കോര്‍ 6-2,6-2.

സിമോണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. 2018ല്‍ സിമോണ ഫ്രഞ്ച് ഓപ്പണര്‍ നേടിയ സിമോണ അതേവര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും റൊമാനിയന്‍ കളിച്ചു. 2015ല്‍ യു.എസ് ഓപ്പണിന്റെ സെമിഫൈനലിലും സിമോണ പ്രവേശിച്ചിരുന്നു.

Other News