ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് വിജയം


JUNE 22, 2019, 5:42 PM IST

ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ശ്രീലങ്ക. ആവേശപ്പോരാട്ടത്തില്‍ 20 റണ്‍സിനാണ് ലങ്കന്‍ നിരയുടെ വിജയം.

233 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 47 ഓവറില്‍ 212 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റെടുത്ത ലസിത് മലിംഗയുടേയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ധനഞ്ജയ ഡിസില്‍വയുടേയും ബൗളിംഗ് മികവിലാണ് ലങ്ക ജയിച്ചുകയറിയത്.

അവസാനം വരെ പൊരുതിയ ബെന്‍ സ്‌റ്റോക്‌സ് രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജോ റൂട്ട് അര്‍ധ സെഞ്ച്വറി നേടി. 85 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യുസാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.