ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍; കിഡംബി ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്


APRIL 4, 2018, 2:10 PM IST

ബെര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനയുടെ യുസിയാങ് ഹുയാങിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ശ്രീകാന്തിന്റെ തോല്‍വി. രണ്ടു മാച്ച് പോയിന്റ് കൈവിട്ടതിനു ശേഷമാണു ശ്രീകാന്ത് മത്സരം നഷ്ടപ്പെടുത്തിയത്. സ്‌കോര്‍- (21-11, 15-21, 22-20)

ആദ്യ ഗെയിമില്‍ 21-11 എന്ന സ്‌കോറില്‍ ഏറെ പിന്നില്‍ പോയ ശ്രീകാന്ത് രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചുവന്ന് 15-21 എന്ന സ്‌കോറില്‍ സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാമത്തെ ഗെയിമില്‍ ശ്രീകാന്ത് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാന നിമിഷത്തെ പിഴവ് ഗെയിമും മത്സവും നഷ്ടപ്പെടുത്തുകയായിരുന്നു.