ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; വനിതാ സിംഗിള്‍സ് ഫൈനലില്‍ സിമോണയും കരോളിനും ഏറ്റുമുട്ടും


APRIL 4, 2018, 2:28 PM IST


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാവിഭാഗം സിംഗിള്‍സ് കിരീടത്തിനുള്ള കലാശപ്പോരില്‍ റുമാനിയന്‍ താരം സിമോണ ഹാലെപ്പും ഡെന്‍മാര്‍ക്ക് താരം കരോളിന്‍ വോസ്‌നിയാക്കിയും ഏറ്റുമുട്ടും. ആദ്യസെമിയില്‍ ബെല്‍ജിയത്തിന്റെ സീഡില്ലാതാരം എലിസെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് രണ്ടാം സീഡ്‌ കരോളിന്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്, സ്‌കോര്‍; 6-3, 7-6, (7-2).

ആവേശകരമായ രണ്ടാം സെമിയില്‍ മുന്‍ ചാംപ്യന്‍ ആഞ്ജലിക് കെര്‍ബറിനെ തറപറ്റിച്ചാണ് ഒന്നാം സീഡ് സിമോണ ഫൈനലിലേക്ക് മുന്നേറിയത്, സ്‌കോര്‍: 6-3, 4-6, 9-7. ഇരുവരും ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിന് യോഗ്യത നേടുന്നത്. ശനിയാഴ്ച രാത്രിയാണ് ഫൈനല്‍ മത്സരം.