യുവേഫ നേഷന്‍സ് ലീഗ്; പോര്‍ച്ചുഗല്‍-നെതര്‍ലാന്‍ഡ് ഫൈനല്‍


JUNE 7, 2019, 2:37 PM IST


പോര്‍ട്ടോ: യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ച്ചുഗല്‍നെതര്‍ലാന്‍ഡ് പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗലിന്റെ മുന്നേറ്റം. ഒന്നിനെതിരേ മൂന്നു ഗോളിന് പോര്‍ച്ചുഗല്‍ വിജയം കണ്ടു. സമനിലയിലായിരുന്ന മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് ക്രിസ്റ്റിയാനോയുടെ രണ്ടു ഗോളുകള്‍ വന്നത്. 25, 88, 90 മിനിറ്റുകളിലാണ് ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്. കരിയറിലെ 53ാം ഹാട്രിക്കാണിത്. സ്വിസ് ടീമിനായി റിക്കാര്‍ഡോ റോഡ്രിഗസ് (57) പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് ക്രിസ്റ്റ്യാനോ അക്കൗണ്ട് തുറന്നത്.

എന്നാല്‍, വാര്‍ വഴി ലഭിച്ച പെനാല്‍റ്റിയിലൂടെ സ്വിറ്റ്‌സര്‍ലാന്‍ഡ് സമനിലപിടിച്ചു. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുമെന്ന ഘട്ടത്തിലാണ് തുടരെ രണ്ടുതവണ ക്രിസ്റ്റ്യാനോ ലക്ഷ്യംകണ്ടത്. ഇംഗ്ലണ്ടിനെ 31ന് തോല്‍പ്പിച്ചതായിരുന്നു നെതര്‍ലാന്‍ഡിന്റെ മുന്നേറ്റം. നിശ്ചിത സമയത്ത് ഓരോ ഗോളുമായി മത്സരം സമനില ആയതോടെ എക്‌സ്ട്രാ ടൈമിലാണ് വിജയിയെ തീരുമാനിക്കപ്പെട്ടത്. 32ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോഡിന്റെ പെനാല്‍റ്റിയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി.

73ാം മിനിറ്റില്‍ ഡി ലൈറ്റിലൂടെ നെതര്‍ലാന്‍ഡ് ഒപ്പമെത്തി. പിന്നീട് എക്‌സ്ട്രാ ടൈമില്‍ ഇംഗ്ലണ്ടിന്റെ പിഴവില്‍ നെതര്‍ലാന്‍ഡ് ലീഡെടുക്കുകയായിരുന്നു. 97ാം മിനിറ്റില്‍ കെയ്ല്‍ വാക്കറുടെ സെല്‍ഫ് ഗോളില്‍ നെതര്‍ലാന്‍ഡ് 21ന് മുന്നിലെത്തി. 114ാം മിനിറ്റില്‍ ക്യുന്‍സി പ്രോമെസും ലക്ഷ്യം കണ്ടു.