കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം


JUNE 17, 2019, 5:19 PM IST


ലോഡ്‌സ്: അണ്ടര്‍20 ലോകകപ്പ് ഫുട്‌ബോള്‍ കിരീടം യുക്രൈന്. ഫൈനലില്‍ ദക്ഷിണ കൊറിയയെ 31ന് തകര്‍ത്താണ് യുക്രൈന്റെ കിരീടനേട്ടം. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം യുക്രൈന്റെ യുവനിര തിരിച്ചുവരികയായിരുന്നു.


അഞ്ചാം മിനിറ്റില്‍ തന്നെ കൊറിയക്ക് പെനാല്‍റ്റി ലഭിച്ചു. ആ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലീ കാങ് ഇന്‍ കൊറിയയെ മുന്നിലെത്തിച്ചു. എന്നാല്‍ സുപ്രിയഹയുടെ ഇരട്ട ഗോളില്‍ യുക്രൈന്‍ തിരിച്ചടിച്ചു. 


33ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തിയ സുപ്രിയഹ 52ാം മിനിറ്റില്‍ യുക്രൈന് ലീഡ് നല്‍കി. പിന്നീട് സമനിലക്ക് വേണ്ടിയായി കൊറിയയുടെ പോരാട്ടം. എന്നാല്‍ അതിനിടയില്‍ അതിവേഗ കുതിപ്പിലൂടെ സതഷ്വെലി യുക്രൈന്റെ വിജയമുറപ്പിച്ച ഗോളള്‍ നേടി.


സെമിഫൈനലില്‍ ഇറ്റലിയെ തോല്‍പ്പിച്ചായിരുന്നു യുക്രൈന്‍ മുന്നേറിയത്. അവരുടെ ആദ്യ അണ്ടര്‍20 ലോകകപ്പ് കിരീടം കൂടിയാണിത്.