സെറീനയ്ക്ക്  പരാജയം; യു എസ് ഓപ്പണ്‍ വനിതാകിരീടം ബിയാന്‍ക ആന്ദ്രീസ്‌ക്യൂവിന്


SEPTEMBER 8, 2019, 2:38 PM IST

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ വനിതാകിരീടം ബിയാന്‍ക ആന്ദ്രീസ്‌ക്യൂവിന്.

സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് കൗമാരക്കാരിയായ കനേഡിയന്‍ താരം ബിയാന്‍ക ആന്ദ്രീസ്‌ക്യൂ കിരീടം നേടിയത്. സ്‌കോര്‍ 6-3, 7-5 .ജയത്തോടെ യുഎസ് ഓപ്പണ്‍ നേടുന്ന ആദ്യ കനേഡിയന്‍ താരമായി ആന്ദ്രീസ്‌ക്യു.

അതേസമയം ജയിച്ചിരുന്നെങ്കില്‍ ടെന്നിസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന താരമാകുമായിരുന്നു സെറീന.ഏഴാം കിരീടം ലക്ഷ്യമിട്ടുവന്ന മുപ്പത്തിയേഴുകാരിയായ സെറീനയെ അട്ടിമറിച്ച് ബിയാന്‍ക ലോക കായിക പ്രേമികളുടെ മനസില്‍ മിന്നും താരമായി.

കഴിഞ്ഞ തവണ ജപ്പാന്‍കാരി നവോമി ഒസാക്കയോടു പൊരുതി വീണ സെറീന ഇക്കുറി വിജയ ലക്ഷ്യവുമായി മികച്ച പോരാട്ടം നടത്തിയെങ്കിലും ബിയാന്‍കയുടെ ചടുല നീക്കങ്ങള്‍ക്കുമുന്നില്‍  അടിപതറി. തുടര്‍ച്ചയായ മൂന്നാം  ഫൈനലിലാണ്  സെറീന വില്യംസ് കീഴടങ്ങുന്നത്.