വിജേന്ദർ സിംഗിന് അമേരിക്കൻ പ്രൊഫഷണൽ സർക്യൂട്ടിൽ വിജയത്തോടെ തുടക്കം


JULY 15, 2019, 7:54 PM IST

നൊവാർക്ക്: ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് വിജേന്ദർസിംഗിന് അമേരിക്കൻ പ്രൊഫഷണൽ ബോക്‌സിംഗ് സർക്യൂട്ടിൽ നോക്കൗട്ട് വിജയം. പരിചയസമ്പന്നനായ മൈക്ക് സ്‌നൈഡറെ വിജേന്ദർ നാലാം റൗണ്ടിൽ ഇടിച്ചിടുകയായിരുന്നു. തുടർന്ന് സ്‌നൈഡർ മത്സരിക്കാനാകാത്തവിധം അവശനായതിനാൽ വിജേന്ദർ സിംഗിനെ വിജയിയായി പ്രഖ്യാപിച്ചു. സൂപ്പർ മിഡ് വെയ്റ്റ് വിഭാഗത്തിലായിരുന്നു മത്സരം. നാലാം റൗണ്ടിന്റെ രണ്ടാം മിനിറ്റിൽ തന്നെ എതിരാളിയെ നിലംപരിശാക്കിയ പഞ്ച് സംഭവിച്ചു.

നേരത്തെ തുടർച്ചയായ എട്ടാം വിജയത്തിനുശേഷമാണ് വിജേന്ദർ അമേരിക്കൻ പ്രൊഫഷണൽ സർക്യൂട്ടിൽ മത്സരിക്കാൻ എത്തിയത്. വിജേന്ദറിന്റെ എട്ടാം നോക്കൗട്ട് വിജയമാണ് ഇത്.