ലോകകപ്പ് ക്വാര്‍ട്ടര്‍; ബ്രസീല്‍ പുറത്തായി


DECEMBER 10, 2022, 12:29 AM IST

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാര്‍റ്റി ഷൂട്ടൗട്ടില്‍ കഴിഞ്ഞ ലോകകപ്പ് റണ്ണറപ്പായ ക്രൊയേഷ്യയോട് അഞ്ചു തവണ ചാംപ്യന്‍മാരായ ബ്രസീലിന് ദയനീയ തോല്‍വി.

നിശ്ചിത സമയം ഗോള്‍ രഹിതമായി അവസാനിച്ചതോടെ അധിക സമയത്തേക്ക് കടന്ന കളിയുടെ ആദ്യ പകുതിയില്‍ ബ്രസീലും രണ്ടാം പകുതിയില്‍ ക്രൊയേഷ്യയും ഗോള്‍ നേടിയതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. 

അധിക സമയത്തിന്റെ ആദ്യ പകുതിയിലെ ഒരു മിനിട്ട് എക്‌സ്ട്രാ ടൈമില്‍ നെയ്മറിന്റെ ഗോളില്‍ സെമി ഉറപ്പിച്ച ബ്രസീലിന് കിട്ടിയ അടിയായിരുന്നു കളി അവസാനിക്കാന്‍ മൂന്നു മിനിട്ടു ബാക്കി നില്‍ക്കെ ക്രൊയേഷ്യയുടെ മറുപടി. അതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയത്. 

പെനാല്‍റ്റിയില്‍ 4 ഗോളുകളും ക്രൊയേഷ്യ വലയിലാക്കിയപ്പോള്‍ ബ്രസീല്‍ രണ്ടിലൊതുങ്ങി. അതോടെ ബ്രസീല്‍ പുറത്തേക്കും ക്രൊയേഷ്യ സെമിയിലേക്കും കടന്നു. നിശ്ചിത സമയത്തിന്റെ ആദ്യ പകുതിയില്‍ മികച്ച കളി പുറത്തെടുത്ത ക്രൊയേഷ്യയ്ക്ക് അര്‍ഹിക്കുന്ന ജയം തന്നെയായിരുന്നു ലഭിച്ചത്.

Other News