ഇ.വി വിപ്ലവം എവിടേക്ക്


JANUARY 11, 2022, 8:38 AM IST

അജു വാരിക്കാട്

E-Vകള്‍ അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇതിനകം തന്നെ മുഖ്യധാരയില്‍ എത്തിയിട്ടുണ്ട്. ഫോര്‍ഡ് എഫ്-150 ലൈറ്റ്നിംഗ് പോലുള്ള വലിയ അരങ്ങേറ്റങ്ങള്‍ കാണുമ്പോഴും  അടുത്തിടെ നടന്ന ഘഅ ഓട്ടോ ഷോയിലെ എല്ലാ ആവേശവും സമീപകാല കാര്‍ ലോഞ്ചുകളുടെ കവറേജുകളും എല്ലാം കാണുമ്പൊള്‍ ഓട്ടോമോട്ടീവ് ചക്രവാളത്തിലെ എല്ലാത്തിലും വൈദ്യുതീകരണം വരുന്നു എന്ന് തോന്നിപോകും. 

ടെസ്ലയുടെ മോഡല്‍ 3 അടുത്തിടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറി. അതെ, E-Vകള്‍ മുഖ്യധാരയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയിരിക്കുന്നു. എങ്കിലും ആഗോള വാഹന വില്‍പ്പനയില്‍ E-Vകള്‍ ഇപ്പോഴും  വില്‍പ്പനയുടെ 2% മാത്രമാണ് . കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ യുഎസില്‍  200,000-ലധികം E-Vകള്‍ രജിസ്റ്റര്‍ ചെയ്തു എന്നാണ് കണക്ക്. നോര്‍വേ പോലെയുള്ള രാജ്യങ്ങളില്‍ E-V വില്‍പ്പന വിപണിയുടെ 75% വരും.

ഇത് മറ്റെവിടെയെക്കാളും വളരെ കൂടുതലാണ്.  നോര്‍വീജിയന്‍ ഡ്രൈവര്‍മാര്‍ക്ക് പരിസ്ഥിതി ബോധം മറ്റുള്ള രാജ്യങ്ങളിലുള്ളവരേക്കാള്‍ അല്പം കൂടുതലുള്ളതുകൊണ്ടാണോ? ആവാം, എന്നാല്‍ യഥാര്‍ത്ഥ കാരണം, ഇ.വി അല്ലാതെ മറ്റെന്തെങ്കിലും വാങ്ങുന്നത് വിലയേറിയതാക്കിയ സര്‍ക്കാര്‍ മാനദണ്ഡങ്ങളാണ്. യുഎസില്‍, E-Vകളുടെ വ്യാപനം കൂടുതല്‍  സംഭവിക്കാന്‍ പോകുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഈ ദശാബ്ദം അവസാനിക്കുന്നതിനു മുന്‍പ് ഭൂരിപക്ഷം ആളുകളും ഒരു ഇലക്ട്രിക് വാഹനം വാങ്ങുന്നത് യുക്തിസഹമായ തിരഞ്ഞെടുപ്പായി കണക്കാക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

2022 എങ്ങനെ ?

E-V വിപ്ലവം ഇതിനകം തന്നെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എങ്കിലും നിങ്ങള്‍ ഒരു ഇലക്ട്രിക് കാര്‍ വാങ്ങുവാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങളെ കുറ്റപ്പെടുത്തില്ല.

ചാര്‍ജിംഗ് നെറ്റ്വര്‍ക്കുകള്‍, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു മികച്ചതാണെങ്കിലും, ഇപ്പോഴും പ്രതീക്ഷിച്ച നിലവാരത്തില്‍ എത്തിയിട്ടില്ല. തണുപ്പുള്ള പ്രദേശങ്ങളില്‍ ഇത് പ്രത്യേകിച്ചും പ്രശ്‌നമാണ്, കാരണം പല E-Vകള്‍ക്കും ശൈത്യകാലത്ത് അവയുടെ ചാര്‍ജ് 25% വരെ നഷ്ടപ്പെടും. അതിനാല്‍തന്നെ നമുക്ക്  ഇനിയും മുന്നോട്ടു പോകാനുണ്ട്, പക്ഷേ അതിന് അധികനാള്‍ ഉണ്ടാകില്ല. ഫോര്‍ഡ് എഫ്-150 ലൈറ്റ്‌നിംഗ്  യുഎസില്‍ 2022ല്‍ റിലീസ്  ചെയ്യുമ്പോള്‍ നമ്മുടെ EV യോടുള്ള  ധാരണയ്ക്കും ഒരു  വഴിത്തിരിവായി മാറും. F-150 Lightning താങ്ങാനാവുന്ന വിലയില്‍ മാത്രമല്ല, 12,500 ഡോളര്‍ വരെ ഇന്‍സെന്റീവുകളും നല്‍കുമെന്നാണ് അറിയുന്നത്. കൂടാതെ വില ആരംഭിക്കുന്നത് 40,000 ഡോളര്‍ മുതലാണ്. പരമ്പരാഗത എ150നേക്കാള്‍ കൂടുതല്‍ കാര്‍ഗോ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല ചെറിയ ജോബ് സൈറ്റുകളില്‍ അത്യാവശ്യം കറണ്ട് ഉല്പാദിപ്പിച്ചുകൊണ്ടു ചെലവേറിയ ജനറേറ്റര്‍ വാടക ലഭിക്കുവാന്‍ സാധിക്കും. ഒപ്പം 10,000 പൗണ്ട് വരെ വലിക്കുവാന്‍ ഫോര്‍ഡ് എഫ്-150 ലൈറ്റനിംങിന് സാധിക്കും. ഒറ്റ ചാര്‍ജില്‍ 300 മൈല്‍ പരിധി ഇത് നല്‍കുന്നുണ്ട്. പ്രൊഫഷണല്‍ അല്ലെങ്കില്‍ കാഷ്വല്‍ ഉപയോഗത്തിന് ഇത് ധാരാളം.

ഹ്യുണ്ടായ് അയോണിക് 5 , ടൊയോട്ട B-Z4X / സുബാരു സോള്‍ട്ടെറ തുടങ്ങിയ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരുന്നതോടെ വിപണി കൂടുതല്‍ കാര്യക്ഷമമാകും.

Other News