ഫ്ളോറിഡയിലുണ്ടായ വെടിവെപ്പില്‍ 10 പേര്‍ക്ക് പരിക്ക്: പോലീസ്


JANUARY 31, 2023, 8:04 AM IST

ഫ്‌ലോറിഡ നഗരത്തിലുണ്ടായ കൂട്ട വെടിവയ്പില്‍ 10 പേര്‍ക്ക് പരിക്കേറ്റതായി ലേക്ക്ലാന്‍ഡ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തിങ്കളാഴ്ച അറിയിച്ചു.

പോലീസ് പറയുന്നതനുസരിച്ച്, ഇരകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു, എട്ട് പേര്‍ക്ക് ജീവന്‍ അപകടപ്പെടുത്താത്ത പരിക്കുകള്‍ ഉണ്ട്.

''ഒരാള്‍ ശസ്ത്രക്രിയയിലാണ്, മറ്റൊരാളെ കൂടി ശസ്ത്രക്രിയയ്ക്കു വിധേയനാക്കും,'' ലേക്ലാന്‍ഡ് പോലീസ് മേധാവി സാം ടെയ്ലര്‍ തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.

അയോവ അവന്യൂ നോര്‍ത്തിനും പ്ലം സ്ട്രീറ്റിനും സമീപമുള്ള ഒരു സ്ഥലത്ത് പുലര്‍ച്ചെ 3:43 നാണ് വെടിവയ്പ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് അറിഞ്ഞത്.

ഇരകളെല്ലാം 20 നും 35 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പുരുഷന്മാരാണെന്നും ടെയ്ലര്‍ അറിയിച്ചു.

വെടിവയ്പ്പുമായി ബന്ധപ്പെട്ട് പ്രതികളെ ആരെയും ലേക്ക്ലാന്‍ഡ് പോലീസ് തിരിച്ചറിഞ്ഞിട്ടല്ല, എന്നാല്‍ നാല് വാതിലുകളുള്ള നിസാന്‍ വാഹനത്തില്‍ നിന്നാണ് നാലുപേര്‍ വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു.

വെടിയുതിര്‍ത്തത് യാദൃച്ഛികമല്ലെന്നും ഇരകളെ ലക്ഷ്യമിട്ടു തന്നെയാണെന്നും പോലീസ് കരുതുന്നു.

പൊതുജനങ്ങള്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ടതിന് എന്തെങ്കിലും കാരണമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല, ''ടെയ്ലര്‍ പറഞ്ഞു. 'കാറിലുണ്ടായിരുന്ന വ്യക്തികള്‍ വെടിവയ്ക്കാന്‍ ആഗ്രഹിച്ചവരെ മാത്രമാണ് വെടിവച്ചുവെന്നാണ് കരുതുന്നത്.'-ടെയ്‌ലര്‍ പറഞ്ഞു.സംഭവസ്ഥലത്ത് കഞ്ചാവ് കണ്ടെത്തിയതിനാല്‍ സംഭവസമയത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി സൂചന ലഭിച്ചതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഞ്ചാവ് വില്‍പ്പനയും വെടിവയ്പ്പും തമ്മില്‍ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.

Other News