ന്യൂ ഓ‌ര്‍ലിയന്‍സില്‍ വെടിവയ്പ്പ്:11 പേര്‍ക്ക് പരിക്ക്; രണ്ട് പേർ ഗുരുതര നിലയിൽ


DECEMBER 2, 2019, 1:16 AM IST

വാഷിംഗ്‌ടൺ: അമേരിക്കയിലെ ന്യൂ ഓ‌ര്‍ലിയന്‍സിലുണ്ടായ വെടിവയ്പ്പില്‍ 11 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.

വിനോദസഞ്ചാര കേന്ദ്രമായ ഫ്രഞ്ച് ക്വാര്‍ട്ടറിലാണ് വെടിവയ്പ്പ് നടന്നത്.പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നോടെയായിരുന്നു അക്രമം.

തിരക്കേറിയ സമയത്ത് വെടിവയ്പ്പ് നടത്തിയ ആളെ കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സമയോചിതമായി ഇടപെട്ടെന്നും ന്യൂ ഓ‌ര്‍ലിയന്‍സ് പൊലീസ് ട്വീറ്റിലൂടെ അറിയിച്ചു.

Other News