വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 19-29


JULY 17, 2019, 2:37 AM IST

ലോസ് ആഞ്ചലസ്: സഹന പാതയിലൂടെ സഞ്ചരിച്ച് ആദ്യ ഭാരത വിശുദ്ധ പദവി അലങ്കരിച്ച വി. അൽഫോൻസാമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന സീറോ മലബാർ കത്തോലിക്ക ദൈവാലയത്തിൽ പതിനൊന്നു ദിവസം നീണ്ടുനിൽക്കുന്ന ഭക്തിനിർഭരമായ തിരുനാൾ ആഘോഷം ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീൽ ജൂലൈ 19 ന് വൈകിട്ട് 7.30 ന് കൊടിയേറ്റ് നിർവഹിച്ച് ആരംഭിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിലെ തിരുകർമ്മങ്ങൾക്ക് വ്യത്യസ്ത വൈദികർ ആത്മീയ നേതൃത്വം നൽകും. നവനാൾ നൊവേനയുടെ സമാപന ദിവസമായ 27-ാം തീയതി വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന തിരുനാൾ തിരുകർമ്മങ്ങൾക്കു ശേഷം വിവിധ കലാപരിപാടികളും നടത്തപ്പെടുന്നു. പ്രധാന തിരുനാൾ ദിനമായ 28-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് അർപ്പിക്കപ്പെടുന്ന റാസ കുർബാനക്ക് മുൻവികാരി റവ. ഫാ. കുര്യാക്കോസ് വടാന പ്രധാനകാർമ്മികത്വം വഹിക്കുന്നു. മുത്തുക്കുടകളുമേന്തി അൽഫോൻസാമമയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ട് കേരളത്തനിമയിൽ നടത്തപ്പെടുന്ന പ്രദക്ഷിണം ഏവർക്കും ഒരു ആത്മീയ അനുഭവം ആയിരിക്കും. 29-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 7.30 ന് മരിച്ചവരുടെ ഓർമ്മ ആചരിക്കുന്ന തിരുകർമ്മങ്ങൾക്കു ശേഷം കൊടിയിറക്കി തിരുനാൾ ആചരണം പൂർത്തിയാക്കുന്നു. തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ വിവിധ സ്ഥലങ്ങളിൽ നിന്നു കടന്നു വരുന്ന വിശ്വാസികളേ ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പകീൽ, ട്രസ്റ്റീമാരായ റോബർട്ട് ചെല്ലക്കുടം, ജോഷി ജോൺ വെട്ടം, കൺവീനർ ആയ ടോമി പൊട്ടുകളം, ഇടവക ജനങ്ങൾ എന്നിവർ ഹാർദ്ദവമായി പ്രാർത്ഥനാ പൂർവ്വം സ്വാഗതം ചെയ്യുന്നു.ജെനി ജോയി

Other News